LiveTV

Live

Entertainment

ഒറ്റയിരുപ്പില്‍ ആ മാസ് ഡയലോഗ് പറയുന്നത് കേട്ട് മമ്മൂട്ടി പോലും ഞെട്ടി

ചിത്രത്തിലെ മമ്മൂട്ടിയുടെ അതേ ശബ്ദത്തിലായിരുന്നു ഇദ്ദേഹം ഡയലോഗ് പറഞ്ഞത്.

ഒറ്റയിരുപ്പില്‍ ആ മാസ് ഡയലോഗ് പറയുന്നത് കേട്ട് മമ്മൂട്ടി പോലും ഞെട്ടി

മമ്മൂട്ടിക്ക് മുന്നിൽ ഡയലോഗ് പറയാൻ കിട്ടിയ അവസരം മിന്നിച്ചിരിക്കുകയാണ് ഒരു ആരാധകൻ. മമ്മൂട്ടിയുടെ ദാദാ സാഹിബ് സിനിമയിൽ നിന്നുള്ള മാസ് ഡയലോഗ് ഒറ്റ ശ്വാസത്തിൽ പറഞ്ഞ ആരാധകന്റെ ഈ വീഡിയോ ആണ് ഇപ്പോൾ വെെറലായിരിക്കുന്നത്.

ചിത്രത്തിലെ മമ്മൂട്ടിയുടെ അതേ ശബ്ദത്തിലായിരുന്നു ഇദ്ദേഹം ഡയലോഗ് പറഞ്ഞത്. ഹക്കീം പട്ടേപ്പാടം എന്നതാണ് ആരാധകന്റെ പേരെന്ന് കമന്റുകളിലുണ്ട്. ആരാധകന്റെ പ്രകടനം കണ്ട് ചിരിതൂകുന്ന മമ്മൂട്ടിയെയും വീഡിയോയിൽ കാണാം.

മമ്മൂട്ടിയുടെ ഒരു ഫാന്‍ പേജിലാണ് വീഡിയോ വന്നത്. ആരാധകന്റെ‌ മുന്നിൽ കാൽ നീട്ടി ഇരുന്നതും, ആരാധകനെ നിർത്തിച്ചതും ചൂണ്ടിക്കാട്ടി പല വിമർശനങ്ങളും ഇതിനെതിരില്‍ ഉയർന്നിരുന്നു. എന്നാൽ ഇരിക്കാൻ മമ്മൂട്ടി പറ‍ഞ്ഞെങ്കിലും ഹക്കീം അതിന് സമ്മതിക്കാതെ നിൽക്കുകയായിരുന്നെന്ന് ആരാധകർ വ്യക്തമാക്കുകയുണ്ടായി.