LiveTV

Live

Entertainment

സിനിമക്കുള്ളിലെ ഈ പോസ്റ്റര്‍ കിടിലന്‍ !

രമേശ് പിഷാരടി ഒരുക്കുന്ന ഗാനഗന്ധർവനിൽ കലാസദൻ ഉല്ലാസായാണ് മമ്മൂട്ടി വേഷമിടുന്നത്.

സിനിമക്കുള്ളിലെ ഈ പോസ്റ്റര്‍ കിടിലന്‍ !

തന്റെ പുതിയ ചിത്രം ഗാനഗന്ധർവ്വന്റെ രസകരമായൊരു ചിത്രം പങ്കുവെച്ച് മമ്മൂട്ടി. ‘സിനിമയുടെ അല്ല, സിനിമയിലെ പോസ്റ്റർ’ എന്ന തലക്കെട്ടിൽ മമ്മൂട്ടി ഉൾപ്പടെയുള്ളവരുടെ പോസ്റ്ററാണ് ഷെയർ ചെയ്തിരിക്കുന്നത്.

ഒരു സംഗീത ട്രൂപ്പിന്റെ പോസ്റ്ററാണ് ചിത്രത്തിലുള്ളത്. കൊച്ചിൻ കലാസദൻ എന്ന ട്രൂപ്പിന്റെ നേതൃത്വത്തിൽ അരങ്ങേറാൻ പോകുന്ന
ഗാനമേളയുടേതാണ് പോസ്റ്റർ. മമ്മൂട്ടി, മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ ഉൾ‍പ്പടെ വലിയ താരനിര പോസ്റ്ററിലുണ്ട്. ‘ആയിരം വാട്ട്സ് അത്യാധുനിക ശബ്ദ സംവിധാനങ്ങളോടെ ഉത്സവവേദികളെ പ്രകമ്പനം കൊള്ളിക്കാൻ’ എന്ന തലക്കെട്ടോടെ ആണ് കൊച്ചിൻ കലാസദന്റെ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.

രമേശ് പിഷാരടി ഒരുക്കുന്ന ഗാനഗന്ധർവനിൽ കലാസദൻ ഉല്ലാസായാണ് മമ്മൂട്ടി വേഷമിടുന്നത്. പുതുമുഖം വന്ദിതയാണ് നായിക. രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സലിം കുമാർ, ഇന്നസെന്റ്, സിദ്ദീഖ്, മുകേഷ്, ശാന്തി പ്രിയ, ധർമജൻ എന്നിവരും ചിത്രത്തിലുണ്ട്.