LiveTV

Live

Entertainment

ഭര്‍ത്താവിനെ കാണാനില്ലെന്ന് ചിലര്‍ വ്യാജപ്രചരണം നടത്തുന്നതായി ആശാ ശരത്ത്; പൊലീസിന് പരാതി നല്‍കി

‘പ്രമോഷന്‍ വീഡിയോയുടെ ടെെറ്റിലിൽ കാര്യം വ്യക്തമാക്കിയിരുന്നുവെങ്കിലും, ചിലർ ഇത് നീക്കം ചെയ്ത് തെറ്റിധരിപ്പിക്കുകയായിരുന്നു’

ഭര്‍ത്താവിനെ കാണാനില്ലെന്ന് ചിലര്‍ വ്യാജപ്രചരണം നടത്തുന്നതായി ആശാ ശരത്ത്;  പൊലീസിന് പരാതി നല്‍കി

സിനിമ പ്രമോഷന്റെ ഭാഗമായി ഭർത്താവിനെ കാണാനില്ലെന്ന് നടി ആശാ ശരത്ത് ലെെവിൽ വന്ന് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ ഒച്ചപ്പാടുകൾക്കാണ് വഴിവെച്ചത്. എന്നാൽ ഇപ്പോൾ വീഡിയോ ദുരുപയോഗം ചെയ്യുന്നതായുള്ള പരാതിയുമായി നടി രംഗത്ത് വന്നിരിക്കുകയാണ്.

ആശാ ശരത്തിന്റെ ഭർത്താവിനെ കാണാനില്ലെന്ന വ്യാജപ്രചാരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നത്. ഇതിനെതിരെ നടി സെെബർ സെല്ലിൽ പരാതി നൽകി. ‘എവിടെ’ എന്ന സിനിമയുടെ പ്രമോഷന് വേണ്ടിയായിരുന്നു ആശാ ശരത്ത് ഫേസ്ബുക്കിൽ വീഡ‍ിയോ ചെയ്തത്. എന്നാൽ നടി യാഥാർത്ഥ്യത്തെ വെല്ലുന്ന പ്രകടനം കാഴ്ച്ച വെച്ചപ്പോൾ, കാര്യം കെെവിട്ട് പോവുകയായിരുന്നു.

തങ്ങളുടെ നിർദേശപ്രകാരമാണ് ആശ ശരത്ത് വീഡ‍ിയോ ചെയതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ചിത്രത്തിനായി നടി വലിയ പിന്തുണയാണ് നല്‍കിയത്. പ്രമോഷന്‍ വീഡിയോയുടെ ടെെറ്റിലിൽ കാര്യം വ്യക്തമാക്കിയിരുന്നുവെങ്കിലും, ചിലർ ഇത് നീക്കം ചെയ്ത് തെറ്റിധരിപ്പിക്കുകയായിരുന്നെന്നും അവർ പറഞ്ഞു. ആശാ ശരത്തിന്റെ ഫേസ്ബുക്ക് പേജിൽ നടക്കുന്ന ആക്രമണത്തിനെതിരെയും സെെബർ സെല്ലിന് പരാതി നൽകിയിട്ടുണ്ട്.