LiveTV

Live

Entertainment

ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സിന്റെ ആംസ്റ്റര്‍ഡാം ഷെഡ്യൂള്‍ പൂര്‍ത്തിയായി

ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സിന്റെ ആംസ്റ്റര്‍ഡാം ഷെഡ്യൂള്‍ പൂര്‍ത്തിയായി

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനാവുന്ന ട്രാന്‍സ് സിനിമയുടെ ആംസ്റ്റര്‍ഡാം ഷെഡ്യൂള്‍ പൂര്‍ത്തിയായി. ഇനി കേരളത്തില്‍ നിന്നുള്ള ഒരു ഷെഡ്യൂള്‍ മാത്രമാണ് ചിത്രത്തിനുള്ളത്. പോസ്റ്റ് പ്രൊഡ്ക്ഷന് മുമ്പ് ഒരാഴ്ച്ചത്തെ ചിത്രീകരണം മാത്രമാണ് ഇനി ചിത്രത്തിനുള്ളത്. എറണാകുളം ജില്ലയിലായിരിക്കും അവസാന ഷെഡ്യൂള്‍ നടക്കുക.

അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ട്രാന്‍സില്‍ ഫഹദ് ഫാസിലിന് പുറമെ നസ്രീയ നസീം, ശ്രീനാഥ് ഭാസി, അല്‍ഫോണ്‍സ് പുത്രന്‍, ഷെയിന്‍ നിഗം, വിനായകന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തും. ചിത്രത്തില്‍ നിരവധി ഗെറ്റ്അപ്പുകളിലാകും ഫഹദ് പ്രത്യക്ഷപ്പെടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലുമൊക്കെയാണ് സാധാരണയായി ഉപയോഗിക്കുന്ന റോബോട്ടിക് കാമറയിലാണ് ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നത്. ഇതാദ്യമായാണ് മലയാളത്തിൽ റോബോട്ടിക് കാമറ ഉപയോഗിക്കുന്നത്. നവാഗതനായ വിസന്റ് വടക്കൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്‌സൺ വിജയൻ ആണ് സംഗീതം നൽകുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം ഈ വര്‍ഷം തന്നെ തിയേറ്ററുകളിലെത്തും.