LiveTV

Live

Entertainment

‘’പ്രിയപ്പെട്ട ശങ്കൂ, ഈ സിനിമയ്ക്കു വേണ്ടി നീ അനുഭവിച്ചിട്ടുള്ള വേദനയും അപമാനവും എനിക്കറിയാം”; ‘പതിനെട്ടാംപടി’യെക്കുറിച്ച് അനൂപ് മേനോന്‍

പുതിയ സിനിമാ മോഹികള്‍ക്കും നവ സംവിധായകര്‍ക്കും നീ വളരെ വലിയ പ്രചോദനമാണ്

‘’പ്രിയപ്പെട്ട ശങ്കൂ, ഈ സിനിമയ്ക്കു വേണ്ടി നീ അനുഭവിച്ചിട്ടുള്ള വേദനയും അപമാനവും എനിക്കറിയാം”; ‘പതിനെട്ടാംപടി’യെക്കുറിച്ച് അനൂപ് മേനോന്‍

മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്ന പതിനെട്ടാം പടി തിയറ്ററുകളില്‍ പ്രദര്‍ശനെത്തിയിരിക്കുകയാണ്. മമ്മൂട്ടിയും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആകാംക്ഷയിലായിരുന്നു ആരാധകര്‍. മമ്മൂട്ടിയുടെ ലുക്ക് തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ശങ്കര്‍ രാമകൃഷ്ണനാണ് പതിനെട്ടാം പടിയുടെ സംവിധാനം. ശങ്കറിന്റെ സംവിധാനത്തിലിറങ്ങിയ മികച്ച ചിത്രമാണ് പതിനെട്ടാം പടിയെന്ന് സംവിധായകനും നടനുമായ അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

''പതിനെട്ടാം പടി കണ്ടു. മികച്ച സിനിമാ അനുഭവമാണ്. ചിത്രത്തിലെ ഓരോ ചെറിയ രംഗം പോലും എനിക്ക് ഇഷ്ടപ്പെട്ടു. ശങ്കര്‍ രാമകൃഷ്ണന്‍, പ്രിയപ്പെട്ട ശങ്കൂ, ഈ ദിവസം നിന്റേതാണ്. ഈ സിനിമയ്ക്കുവേണ്ടി നീ നേരിട്ട അപമാനങ്ങളും വേദനയും ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്. പുതിയ സിനിമാ മോഹികള്‍ക്കും നവ സംവിധായകര്‍ക്കും നീ വളരെ വലിയ പ്രചോദനമാണ്.’ അനുപ് മേനോന്‍ കുറിച്ചു. ഈ സിനിമ എല്ലാവരും കാണണമെന്നും കലര്‍പ്പില്ലാത്ത സിനിമാ സംവിധായകന് കൂടുതല്‍ കരുത്താര്‍ന്ന ചിറകുകള്‍ നല്‍കണം'' എന്നും താരം കൂട്ടിച്ചേര്‍ത്തു.

Saw pathinettam padi...it is an infinite cinematic experience ..loved every bit of it..Shankar ramakrishnan, dear...

Posted by Anoop Menon on Friday, July 5, 2019

ആര്യ, പ്രിയാമണി, അഹാന കൃഷ്ണ, മനോജ് കെ.ജയന്‍, മണിയന്‍പിള്ള രാജു, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറമൂട്, സാനിയ ഇയ്യപ്പന്‍, രാജീവ് പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആഗസ്ത് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശന്‍, കെ.ജി അനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Also read: ഇത് വമ്പന്‍ പതിനെട്ടാം പടി; മാസ്സ് പാക്ക്ഡ് ട്രെയിലര്‍ പുറത്ത്

Also read: വീണ്ടും ഞെട്ടിക്കാന്‍ മമ്മൂട്ടി ; ‘പതിനെട്ടാം പടി’ റിലീസ് തിയ്യതി പ്രഖ്യാപിച്ചു  

Also read: പ്രേമം കയറുന്ന പതിനെട്ടാം പടി; രണ്ടാമത്തെ ഗാനം പുറത്ത്