LiveTV

Live

Entertainment

ദിനേശനും ശോഭയുമാകാന്‍ നിവിനും നയന്‍സും; ലവ് ആക്ഷന്‍ ഡ്രാമ ഫസ്റ്റ് ലുക്ക് പുറത്ത്

ചായാഗ്രഹണം റോബി വര്‍ഗീസ് രാജും ജോമോന്‍ ടി ജോണും നിര്‍വഹിക്കുന്നു. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രം ഓണത്തിന് തിയേറ്ററിലെത്തും

ദിനേശനും ശോഭയുമാകാന്‍ നിവിനും നയന്‍സും; ലവ് ആക്ഷന്‍ ഡ്രാമ ഫസ്റ്റ് ലുക്ക് പുറത്ത്

ധ്യാന്‍ ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. പൃഥ്വിരാജ് സുകുമാരനാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്. നയന്‍താരയും നിവിന്‍ പോളിയും കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും അജു വര്‍ഗീസും ചേര്‍ന്നാണ്.

ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ ശ്രീനിവാസന്‍ തന്നെ അവതരിപ്പിച്ച് അനശ്വരമാക്കിയ തളത്തില്‍ ദിനേശന്‍ എന്ന കഥാപാത്രത്തില്‍ പാര്‍വതി അഭിനയിച്ച ശോഭ എന്ന കഥാപാത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ധ്യാന്‍ ലവ് ആക്ഷന്‍ ഡ്രാമയുടെ കഥയെഴുതിയിരിക്കുന്നത്. ചായാഗ്രഹണം റോബി വര്‍ഗീസ് രാജും ജോമോന്‍ ടി ജോണും നിര്‍വഹിക്കുന്നു. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രം ഓണത്തിന് തിയേറ്ററിലെത്തും.

ദിനേശനും ശോഭയുമാകാന്‍ നിവിനും നയന്‍സും; ലവ് ആക്ഷന്‍ ഡ്രാമ ഫസ്റ്റ് ലുക്ക് പുറത്ത്