LiveTV

Live

Entertainment

എന്റെ പരിമിതികളെക്കുറിച്ച് ഞാന്‍ ബോധവതിയാണ്, എല്ലാ കഥാപാത്രവും ചെയ്യാന്‍ എനിക്ക് സാധിച്ചെന്ന് വരില്ല; അനു സിതാര

പരീക്ഷണ റോളുകള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്. പക്ഷേ ചിലപ്പോള്‍ ഞാനതിനോട് നോ പറഞ്ഞേക്കാം 

 എന്റെ പരിമിതികളെക്കുറിച്ച് ഞാന്‍ ബോധവതിയാണ്, എല്ലാ കഥാപാത്രവും ചെയ്യാന്‍ എനിക്ക് സാധിച്ചെന്ന് വരില്ല; അനു സിതാര

പുതുതലമുറ നടിമാരില്‍ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക മനസില്‍ ചേക്കേറിയ നടിയാണ് അനു സിത്താര. ചെറിയ റോളുകളിലൂടെ വന്ന് നായികയായി മാറിയ താരം ഇന്ന് തിരക്കുള്ള നടിയാണ്. എന്നാല്‍ തന്റെ പരിമിതികളെക്കുറിച്ച് തനിക്കറിയാമെന്നും അതുകൊണ്ട് തന്നെ എല്ലാം കഥാപാത്രങ്ങളും ചെയ്യാന്‍ തനിക്ക് സാധിച്ചെന്ന് വരില്ലെന്നും അനു പറഞ്ഞു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

പരീക്ഷണ റോളുകള്‍ ചെയ്യാന്‍ എനിക്കിഷ്ടമാണ്. പക്ഷേ ചിലപ്പോള്‍ ഞാനതിനോട് നോ പറഞ്ഞേക്കാം. കാരണം ഞാന്‍ ഇനിയും പഠിക്കാനുണ്ട്. എനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന കഥാപാത്രങ്ങളാണ് ഞാന്‍ ചെയ്യാറുള്ളത്. മിഥുനത്തില്‍ ഉര്‍വ്വശി അവതരിപ്പിച്ചത് പോലുള്ള കഥാപാത്രം ചെയ്യാന്‍ ഇഷ്ടമാണെന്നും അനു പറഞ്ഞു.

ഒരു നായിക എന്ന നിലയില്‍ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു രാമന്റെ ഏദന്‍തോട്ടത്തിലെ മാലിനി. മാലിനിയെ കുറിച്ച് എനിക്കൊന്നുമറിയില്ലായിരുന്നു. സംവിധായകന്‍ വിശദീകരിച്ചപ്പോഴാണ് കുറച്ചെങ്കിലും പിടികിട്ടിയത്. ആ ഒരു പേടിയോടെയാണ് ലൊക്കേഷനിലെത്തിയത്. പക്ഷേ എല്ലാവരും എന്നെ പിന്തുണച്ചു അതുകൊണ്ട് തന്നെ മാലിനിയിലേക്ക് പെട്ടെന്നെത്താന്‍ എനിക്ക് സാധിച്ചു.

മമ്മൂട്ടി നായകനായ മാമാങ്കമാണ് അനുവിന്റെ അടുത്ത സിനിമ. ചരിത്ര സിനിമകള്‍ വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ്. അതുകൊണ്ട് തന്നെ മാമാങ്കത്തിലെ അവസരം നഷ്ടപ്പെടുത്താന്‍ തോന്നിയില്ല. ഒരു വലിയ പ്രോജക്ടാണ് മാമാങ്കം. ഞാനും സിനിമക്കായി കാത്തിരിക്കുകയാണ്..അനു കൂട്ടിച്ചേര്‍ത്തു.

Also read: അനു സിതാര, അമീറയായി തമിഴിലേക്ക്

Also read: ശുഭരാത്രിയുടെ വിശേഷങ്ങളുമായി അനു സിത്താരയും ഷീലുവും