LiveTV

Live

Entertainment

നഷ്ടപ്പെടുന്ന പച്ചപ്പിനെയും ഓര്‍മ്മകളെയും നെഞ്ചോട് ചേര്‍ത്ത് ഏലേലോ വീഡിയോ ആല്‍ബം

നഷ്ടപ്പെടുന്ന പച്ചപ്പിനെയും ഓര്‍മ്മകളെയും നെഞ്ചോട് ചേര്‍ത്ത് ഏലേലോ വീഡിയോ ആല്‍ബം

നഷ്ടപ്പെടുന്ന പച്ചപ്പിനെയും ഓര്‍മ്മകളെയും നെഞ്ചോട് ചേര്‍ക്കുന്ന ഏലേലോ വീഡിയോ ആല്‍ബം ശ്രദ്ധ നേടുന്നു. ഒരപ്പൂപ്പൻ താടിയിലൂടെ പ്രകൃതിയുടെ സ്പന്ദനങ്ങളിലേക്ക് കൈപിടിച്ച് ഏറ്റവും ഒടുവില്‍ മഞ്ചാടിമണികളായി ജീവിതം ചേർത്തു വെയ്ക്കണമെന്ന് കാണിക്കുന്ന വീഡിയോ ആല്‍ബത്തിന് സാമൂഹിക മാധ്യമങ്ങളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സി മേജർ 7 മ്യൂസിക്കൽ ബാൻഡിന്റെ ഗാനത്തിന് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് തേജസ് കെ ദാസ്, രോഹിത് രാമകൃഷ്ണൻ എന്നിവരാണ്. വീഡിയോ ആല്‍ബത്തിലെ മിഴിവേകുന്ന മനോഹര ദൃശ്യങ്ങള്‍ക്ക് പിന്നില്‍ ഷാം റോയ് ആണ്. പരസ്യ ചിത്രങ്ങളിലൂടെ പ്രശസ്തയായ അംകൃത രശ്മീതാണ് ഏലേലോയില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അമല്‍, ദേവനന്ദ്, അമര്‍ദേവ്, അതിരുദ്ദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. രോഹിത് രാമകൃഷ്ണനാണ് എഡിറ്റിംഗ്. സി മേജര്‍ 7 മ്യൂസിക്കല്‍ ബാന്‍ഡ് തന്നെയാണ് വീഡിയോ ആല്‍ബത്തിന്റെ നിര്‍മ്മാണം.