LiveTV

Live

Entertainment

വിജയകരകമായി 10,000 ഷോകള്‍ പിന്നിട്ടു; ‘ബോക്സ് ഓഫീസ് തുളച്ച് കയറുന്നുണ്ട’

ഇതിനോടകം തന്നെ 30 കോടിയുടെ ഗ്രോസ് കളക്ഷന്‍ സിനിമക്ക് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍

വിജയകരകമായി 10,000 ഷോകള്‍ പിന്നിട്ടു; ‘ബോക്സ് ഓഫീസ് തുളച്ച് കയറുന്നുണ്ട’

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 10000 ഷോകള്‍ വിജയകരമായി പിന്നിട്ടു. നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍ നൂറില്‍ പരം കേന്ദ്രങ്ങളില്‍ വീണ്ടും റിലീസിനൊരുങ്ങുന്നു എന്നതും ചിത്രത്തിന്‍റെ വലിയ വിജയത്തെ സൂചിപ്പി്ക്കുന്നു. ഇതിനോടകം തന്നെ 30 കോടിയുടെ ഗ്രോസ് കളക്ഷന്‍ സിനിമക്ക് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മാസം 19ന് യു.എ.ഇയില്‍ 55 സ്‌ക്രീനുകളിലും ജി.സി.സിയില്‍ 37 സ്‌ക്രീനുകളിലും റിലീസിനെത്തി. ചത്തീസ്ഗഢിലെ ബസ്തറിലേക്ക് ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോകുന്ന ഒരുകൂട്ടം പോലീസുകാരുടെ കഥ പറഞ്ഞ ഉണ്ട വളരെ മികച്ച പ്രേക്ഷക – നിരൂപക പിന്തുണയോടെയാണ് മുന്നേറുന്നത്. ഹര്‍ഷാദാണ് ചിത്രത്തിന്‍റെ തിരക്കഥ നിര്‍വഹിച്ചിട്ടുള്ളത്.