LiveTV

Live

Entertainment

‘നിങ്ങളെ മറക്കില്ല ഹിന്ദുസ്താന്‍’; കാര്‍ഗില്‍ പോരാളികള്‍ക്ക് ആദരവര്‍പ്പിച്ചുള്ള വീഡിയോ ഗാനം പുറത്ത്

ഒളിമ്പ്യന്‍ മേരി കോം, അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, അനുപം ഖേര്‍, കങ്കണാ റാണൌത്, വിക്കി കൌശല്‍, സുനില്‍ ഷെട്ടി എന്നിവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

‘നിങ്ങളെ മറക്കില്ല ഹിന്ദുസ്താന്‍’; കാര്‍ഗില്‍ പോരാളികള്‍ക്ക് ആദരവര്‍പ്പിച്ചുള്ള വീഡിയോ ഗാനം പുറത്ത്

പാകിസ്താനെതിരായ കാര്‍ഗില്‍ യുദ്ധത്തിന്റെ ഇരുപതാം വാര്‍ഷിക ദിനത്തില്‍, കാര്‍ഗില്‍ പോരാളികള്‍ക്ക് ആദരമര്‍പ്പിച്ചുള്ള വീഡിയോ ഗാനം പുറത്ത്. ബോളീവുഡ് താരം സമീര്‍ എഴുതി അജയ് കുമാര്‍, ജുവാന ജെയിന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഗാനം ആര്‍മി ജനറല്‍ ബിപിന്‍ റാവത്താണ് റിലീസ് ചെയ്തത്.

‘തുജേ ഭൂലേഗാ നഹി ഹിന്ദുസ്താന്‍’ എന്ന പേരിലാണ് ഗാനം പുറത്തിറങ്ങിയത്. കാര്‍ഗിലില്‍ ഇന്ത്യയുടെ സെെെനിക നീക്കമായിരുന്ന ‘ഓപ്പറേഷന്‍ വിജയ്’ നടന്ന് 20 വര്‍ഷം പൂര്‍ത്തിയായ ഘട്ടത്തില്‍, ബോളീവുഡ് താരങ്ങളെ അണി നിരത്തിയാണ് ഗാനം പുറത്തിറക്കിയത്. ഒളിമ്പ്യന്‍ മേരി കോം, അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, അനുപം ഖേര്‍, കങ്കണാ റാണൌത്, വിക്കി കൌശല്‍, സുനില്‍ ഷെട്ടി എന്നിവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ശതാദ്രു കബീറാണ് ഗാനം ആലപിച്ചിരിക്കുന്നത്. രാജു സിങാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജൂലെെ 27 ന് നടക്കുന്ന കാര്‍ഗില്‍ വിജയ ദിന പരിപാടിയുടെ ഭാഗമായി, ഗാനം ടെലിവിഷനുകളിലും തിയറ്ററുകളില്‍ കൂടിയും പ്രദര്‍ശിപ്പിക്കും.