LiveTV

Live

Entertainment

സൈറ വസീം സ്കൈ ഈസ് പിങ്കിന്റെ പ്രചാരണ പരിപാടികളിലും പങ്കെടുക്കില്ല

സൈറ വസീം സ്കൈ ഈസ് പിങ്കിന്റെ പ്രചാരണ പരിപാടികളിലും പങ്കെടുക്കില്ല

സൈറ വസീമിന്റെതായി പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന ‘ദ സ്കൈ ഈസ് പിങ്കി’ന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് സൈറ അണിയറ പ്രവര്‍ത്തകര്‍ക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 11നാണ് സൈറ അഭിനയിച്ച ‘ദ സ്കൈ ഈസ് പിങ്ക്’ പുറത്തിറങ്ങുന്നത്. ആഗസ്റ്റ് അവസാനത്തോട് കൂടിയാണ് സിനിമയുടെ പ്രചാരണ പരിപാടികള്‍ക്ക് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചുറപ്പിച്ചിരുന്നത്. പ്രചാരണ പരിപാടികളില്‍ നിന്ന് ഒഴിവാക്കണമെന്ന് അറിയിച്ച് സൈറ സംവിധായകരടക്കമുള്ളവര്‍ക്ക് കത്തയച്ചിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അതെ സമയം സൈറക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സൈറയെ പോലെ കഴിവുള്ള ഒരു നടിയെ സിനിമയിലുള്‍പ്പെടുത്തിയത് ഭാഗ്യമായെന്നും എല്ലാ തരത്തിലും പൂര്‍ണ്ണമായി ഒരുമിച്ച് നില്‍ക്കുന്നുവെന്നും സിനിമയുടെ നിര്‍മ്മാതാക്കള്‍ പി.ടി.ഐയോട് പ്രതികരിച്ചു.

Also read: ‘ഈമാനില്‍ നിന്നകന്നു, സിനിമയിലേക്കിനിയില്ല’; അഞ്ച് വര്‍ഷത്തെ സിനിമാജീവിതത്തിന് അവസാനമിട്ട് ദംഗല്‍ നായിക സൈറ വസീം

ഇക്കഴിഞ്ഞ ജൂണ്‍ 29നായിരുന്നു സൈറ സിനിമാകരിയര്‍ അവസാനിപ്പിക്കുന്നതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്. അഞ്ച് വര്‍ഷത്തെ സിനിമാ ജീവിതത്തിന് അവസാനമിടുകയാണെന്നായിരുന്നു ദംഗല്‍ നായികയും ദേശീയ പുരസ്ക്കാര ജേതാവുമായ സൈറാ വസീം കുറിച്ചത്. മതപരമായ കാരണങ്ങള്‍ കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ജീവിതത്തില്‍ സിനിമ കാരണം ഒരുപാട് ‘ബറക്കത്ത്’ നഷ്ടമായെന്നും സൈറ പറഞ്ഞു.

കശ്മീര്‍ സ്വദേശിയായ സൈറാ വസീം 2016ല്‍ പുറത്തിറങ്ങിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് ബോളിവുഡിലേക്ക് പ്രവേശിക്കുന്നത്. ദംഗലിലെ പ്രകടനം സൈറയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. 2017ല്‍ റിലീസ് ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ ഇന്‍സിയ മാലിക്ക് എന്ന വേഷമാണ് സൈറ ചെയ്തത്. ഫര്‍ഹാന്‍ അക്തറും, പ്രിയങ്കാ ചോപ്രയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദ സ്‌കൈ ഈസ് പിങ്ക്' എന്ന ചിത്രമാണ് സൈറയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.