LiveTV

Live

Entertainment

‘മലയാളത്തിലെ ഏറ്റവും മോശം സിനിമയുടെ മോശം പോസ്റ്റര്‍’; പോസ്റ്റര്‍ പങ്കുവെച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്

‘മലയാളത്തിലെ ഏറ്റവും മോശം സിനിമയുടെ മോശം പോസ്റ്റര്‍’;  പോസ്റ്റര്‍ പങ്കുവെച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്

‘മലയാളത്തിലെ ഏറ്റവും മോശം സിനിമയുടെ മോശം പോസ്റ്റര്‍’ എന്ന പരിചയപ്പെടുത്തലോടെ പുറത്തിറങ്ങുന്ന വട്ടമേശസമ്മേളനം സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഹോംലീ മീല്‍സ്, ബെന്‍ സിനിമകള്‍ ഒരുക്കിയ വിപിന്‍ ആറ്റ്ലിയും സുഹൃത്തുക്കളുമാണ് പുതിയ സിനിമയുമായി പുറത്ത് വരുന്നതെന്നാണ് പോസ്റ്ററില്‍ സൂചിപ്പിക്കുന്നത്. ദി ഫ്ലോപ് ഫിലിം എന്ന അടിക്കുറിപ്പോടെ ഒരു കൂട്ടം സംവിധായക-നടന്മാരുടെ കൂട്ടായ്മയിലാണ് സിനിമ പുറത്തിറങ്ങുന്നത്. ‘കാണേണ്ടവര്‍ റിലീസിന്റെ അന്ന് തന്നെ കാണുക. കാരണം പിറ്റേന്നു പടമുണ്ടാകുമെന്ന് യാതൊരു ഉറപ്പുമില്ല’; എന്ന മുന്നറിയിപ്പോട് കൂടിയാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സംവിധായകരായ ജിബു ജേക്കബ്, ജൂഡ് ആന്റണി ജോസഫ്, സോഹന്‍ ലാല്‍ എന്നിവരും സിനിമയുടെ ഭാഗമാണ്. സുധി കോപ്പ, സാജു നവോദയ, നോബി, ജിസ് ജോയ്, മെറീന മൈക്കിള്‍, അമരേന്ദ്രന്‍ ബൈജു എന്നിവരുടെ സിനിമയിലുണ്ട്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.