LiveTV

Live

Entertainment

ആക്ഷന്‍ പാക്കില്‍ ‘കദരം കൊണ്ടൻ’; ട്രെയിലര്‍ വീഡിയോ

ആക്ഷന്‍ പാക്കില്‍ ‘കദരം കൊണ്ടൻ’; ട്രെയിലര്‍ വീഡിയോ

കമല്‍ഹാസൻ നിര്‍മിച്ച് വിക്രം നായകനായ ‘കദരം കൊണ്ടൻ’ സിനിമയുടെ ആക്ഷന്‍ പാക്കഡ് ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ഇന്റർപോൾ ഏജന്റ് ആയിട്ടാണ് വിക്രം വരുന്നത്. മലയാള നടി ലെനയും ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. അക്ഷര ഹാസനാണ് ചിത്രത്തില്‍ നായിക.

കമല്‍ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷലിന്റെ ബാനറിൽ‍, രാജേഷ് എം. സെല്‍വയാണ് ‘കദരം കൊണ്ടൻ’ സംവിധാനം ചെയ്തിരിക്കുന്നത്. ഫ്രഞ്ച് ചിത്രത്തിന്റെ റീമേയ്ക്കായാണ് കദരം കൊണ്ടൻ വരുന്നതെന്നാണ് സൂചനകള്‍. ചിത്രം ജൂലൈ 19നു തീയറ്ററുകളിലെത്തും.