LiveTV

Live

Entertainment

വിട്ടുവീഴ്ച ചെയ്യാമോ എന്ന് ചിലര്‍ ചോദിച്ചിട്ടുണ്ട്: ഗായത്രി സുരേഷ്

മറുപടി നല്‍കാതിരിക്കലാണല്ലോ ഏറ്റവും നല്ല മറുപടിയെന്ന് ഗായത്രി സുരേഷ്

വിട്ടുവീഴ്ച ചെയ്യാമോ എന്ന് ചിലര്‍ ചോദിച്ചിട്ടുണ്ട്: ഗായത്രി സുരേഷ്

സിനിമയില്‍ വന്ന ശേഷം വിട്ടുവീഴ്ച ചെയ്യാമോ എന്ന ചോദ്യവുമായി പലരും സമീപിച്ചിട്ടുണ്ടെന്ന് നടി ഗായത്രി സുരേഷ്. അത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് താന്‍ മറുപടി നല്‍കാറില്ല. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി ഇക്കാര്യം പറഞ്ഞത്.

"സിനിമയാണല്ലോ, താങ്കള്‍ക്ക് അറിയാമല്ലോ, കോംപ്രമൈസിന് തയ്യാറാണോ?" എന്ന രീതിയിലാണ് തനിക്ക് സന്ദേശങ്ങള്‍ ലഭിച്ചതെന്നും അത്തരത്തിലുള്ള സന്ദേശങ്ങള്‍ താന്‍ അവഗണിക്കുകയാണ് ചെയ്തതെന്നും ഗായത്രി പറഞ്ഞു. അതേസമയം അങ്ങനെ ചോദിക്കുന്നവര്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്ന് ഗായത്രിക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്ത ധ്രുവന്‍ പ്രതികരിച്ചു. എന്നാല്‍ ഇത്തരം സമീപനം ഇനിയുണ്ടായാലും താന്‍ മറുപടി നല്‍കില്ലെന്നും മറുപടി നല്‍കാതിരിക്കലാണല്ലോ ഏറ്റവും നല്ല മറുപടിയെന്നും ഗായത്രി പ്രതികരിച്ചു.

ഗായത്രിയും ധ്രുവനും അഭിനയിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന സിനിമ തിയേറ്ററില്‍ എത്തിയ പശ്ചാത്തലത്തിലായിരുന്നു അഭിമുഖം. ജമ്ന പ്യാരി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഗായത്രി ഒരു മെക്സിക്കന്‍ അപാരത, സഖാവ്, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.