ഹോളിവുഡിലും ബോളിവുഡിലും മാത്രമല്ല.. ബോട്ടില്‍ ക്യാപ് ചാലഞ്ച് ഏറ്റെടുത്ത് നീരജ് മാധവ്
ജേസണ്‍ സ്റ്റഥാമില് നിന്നും അക്ഷയ് കുമാറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചാലഞ്ചെന്നും അത്ര എളുപ്പമല്ല ഇതെന്നും നീരജ് വ്യക്തമാക്കി.
ഹോളിവുഡില്‍ തുടങ്ങി ബോളിവുഡിലൂടെ മോളിവുഡിലെത്തിയിരിക്കുകയാണ് ബോട്ടില്‍ ക്യാപ് ചാലഞ്ച്. നീരജ് മാധവനാണ് ചാലഞ്ച് വിജയകരമായി പൂര്‍ത്തിയാക്കി ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോയിട്ടത്.
ജേസണ്‍ സ്റ്റഥാമില് നിന്നും അക്ഷയ് കുമാറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചാലഞ്ചെന്നും അത്ര എളുപ്പമല്ല ഇതെന്നും നീരജ് വ്യക്തമാക്കി. ബോട്ടിൽകാപ് ചാലഞ്ചിന്റെ വിഡിയോ തനിക്ക് അയച്ചാൽ അതിൽ ഏറ്റവും മികച്ചവ തന്റെ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാമെന്നും നീരജ് ആരാധകരോട് പറഞ്ഞു.
ചെറുതായി മുറുക്കിയ കുപ്പിയുടെ അടപ്പ്, ബാക്ക് സ്പിൻ കിക്കിലൂടെ തുറക്കുക എന്നതാണ് ചാലഞ്ച്. കുപ്പിയിൽ കൈ കൊണ്ടു തൊടാതെ വേണം അടപ്പ് ചവിട്ടി തെറിപ്പിക്കാന്‍. ചാലഞ്ചിനിടെ കുപ്പി താഴെ വീഴുകയോ പൊട്ടുകയോ അരുത്.
ഹോളിവുഡ് താരം ജേസൺ സ്റ്റാഥം, ഗായകൻ ജോൺ മേയർ എന്നിവര്‍ ചാലഞ്ച് ഏറ്റെടുത്തതോടെയാണ് ബോട്ടില്‍ ക്യാപ് ചാലഞ്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇവർക്ക് പിന്നാലെ ബോളിവുഡിൽ നിന്നും അക്ഷയ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചാലഞ്ച് ഏറ്റെടുത്തു.