LiveTV

Live

Entertainment

സിനിമകളുടെ എണ്ണമല്ല, ആത്മസംതൃപ്തി നല്‍കുന്ന ചിത്രങ്ങള്‍ ചെയ്യുക എന്നതാണ് പ്രധാനമെന്ന് വിജയ് സേതുപതി

വിജയപരാജയങ്ങള്‍ ബാധിക്കാതെ മുന്നോട്ടു പോകുന്നത് മനസിന്റെ ഒരു അവസ്ഥയാണെന്നും താരം കൂട്ടിച്ചേര്‍ത്തു

സിനിമകളുടെ എണ്ണമല്ല, ആത്മസംതൃപ്തി നല്‍കുന്ന ചിത്രങ്ങള്‍ ചെയ്യുക എന്നതാണ് പ്രധാനമെന്ന് വിജയ് സേതുപതി

തമിഴകത്തിന്റെ മാത്രമല്ല മലയാളത്തിന്റെയും ഇഷ്ട നടനാണ് വിജയ് സേതുപതി. തമിഴരുടെ അതേ ആവേശത്തോടെയാണ് മലയാളികളും അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളെയും സ്വീകരിക്കുന്നത്. വാരി വലിച്ച് ചെയ്യാതെ വളരെ ശ്രദ്ധാപൂര്‍വ്വമാണ് അദ്ദേഹം സിനിമകള്‍ തെരഞ്ഞെടുക്കാറുള്ളത്.

സിനിമകളുടെ എണ്ണമല്ല തന്നെ സംബന്ധിച്ചിടത്തോളം ആത്മസംതൃപ്തി നല്‍കുന്ന ചിത്രങ്ങള്‍ ചെയ്യുക എന്നതാണ് പ്രധാനമെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. വിജയപരാജയങ്ങള്‍ ബാധിക്കാതെ മുന്നോട്ടു പോകുന്നത് മനസിന്റെ ഒരു അവസ്ഥയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

തന്റെ ചിത്രങ്ങളെക്കുറിച്ച് വലിയ പ്രതീക്ഷകളൊന്നും പുലര്‍ത്താറില്ല. വിജയത്തെയും പരാജയത്തെയും ഒരു പോലെയാണ് കാണുന്നതെന്നും വിജയ് പറഞ്ഞു. സിന്ധുബാദാണ് വിജയ് സേതുപതിയുടെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. ജയറാം നായകനായ മാര്‍ക്കോണി മത്തായിയിലൂടെ അദ്ദേഹം മലയാളത്തിലും അരങ്ങേറ്റം കുറിക്കുന്നുണ്ട്.

Also read: വിജയ് സേതുപതി ചിത്രം ‘സിന്ധുബാദ്’ റിലീസ് നീട്ടി

Also read: മതവും ജാതിയും പറഞ്ഞു വരുന്നവര്‍ക്ക് വോട്ട് കൊടുക്കരുതെന്ന് വിജയ് സേതുപതി

Also read: മാര്‍ക്കോണി മത്തായിയുടെ ഷൂട്ടിങ്ങിനായി വിജയ് സേതുപതി കൊച്ചിയില്‍