LiveTV

Live

Entertainment

വിജയ് ചിത്രം മെര്‍സല്‍ വേണ്ടെന്ന് വയ്ക്കാനുള്ള കാരണം ഇതാണ്; തുറന്ന് പറഞ്ഞ് ജ്യോതിക

ബജറ്റ് നോക്കിയല്ല പ്രേക്ഷകര്‍ സിനിമ കാണുന്നത്. ചിത്രം എന്തു നല്‍കുന്നു എന്നതാണ് പ്രധാനം 

 വിജയ് ചിത്രം മെര്‍സല്‍ വേണ്ടെന്ന് വയ്ക്കാനുള്ള കാരണം ഇതാണ്; തുറന്ന് പറഞ്ഞ് ജ്യോതിക

2017ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ആറ്റ്‍ലി സംവിധാനം ചെയ്ത് ഇളയ ദളപതി നായകനായ മെര്‍സല്‍. രണ്ട് നായികമാരുള്ള ചിത്രത്തില്‍ ട്രിപ്പിള്‍ വേഷത്തിലാണ് വിജയ് എത്തിയത്. നിത്യ മേനോനും സാമന്തയുമായിരുന്നു നായികമാര്‍. നിത്യയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം സമീപിച്ചത് ജ്യോതികയെയായിരുന്നു. എന്നാല്‍ താരം ചിത്രത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ചിത്രം പുറത്തിറങ്ങിയതിന് രണ്ട് വര്‍ഷത്തിന് ശേഷം അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജോ. ജ്യോതികയുടെ പുതിയ ചിത്രമായ രാക്ഷസിയുമായി ബന്ധപ്പെട്ട ഒരഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് മനസ് തുറന്നത്.

മെര്‍സലിനായി എന്നെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ഗാത്മകതയുമായി ബന്ധപ്പെട്ട കാര്യത്തില്‍ അണിയറ പ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. തുടര്‍ന്ന് ഞാന്‍ ആ ചിത്രം വേണ്ടെന്നു വച്ചു- ജ്യോതിക പറഞ്ഞു. ബജറ്റ് നോക്കിയല്ല പ്രേക്ഷകര്‍ സിനിമ കാണുന്നത്. ചിത്രം എന്തു നല്‍കുന്നു എന്നതാണ് പ്രധാനം. ബിഗ് ബജറ്റ് സിനിമകള്‍ വേണ്ടെന്നുവെച്ച് നേര്‍കൊണ്ട പാര്‍വൈ (ഹിന്ദി ചിത്രം പിങ്കിന്റെ റീമേക്ക്) എന്ന ചിത്രം ചെയ്യുന്ന അജിത്തിനെ താന്‍ അഭിനന്ദിക്കുന്നു എന്നും താരം പറഞ്ഞു. അദ്ദേഹത്തിന്റെ മുന്‍ ചിത്രങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ നേര്‍കൊണ്ട പാര്‍വൈ ചെറുതാണ്. എന്നാല്‍ അത് നല്‍കുന്ന സന്ദേശം വളരെ വലുതാണെന്നും ജ്യോതിക പറഞ്ഞു.

 വിജയ് ചിത്രം മെര്‍സല്‍ വേണ്ടെന്ന് വയ്ക്കാനുള്ള കാരണം ഇതാണ്; തുറന്ന് പറഞ്ഞ് ജ്യോതിക

ജ്യോതിക മെര്‍സലില്‍ നിന്നും പിന്‍മാറിയെങ്കിലും നിത്യക്കത് ഭാഗ്യമായി മാറുകയായിരുന്നു. ചിത്രത്തില്‍‌ തകര്‍പ്പന്‍ പ്രകടനമാണ് നിത്യ കാഴ്ച വച്ചത്. തമിഴകത്ത് നിത്യയുടെ താരമൂല്യം ഉയര്‍ത്താനും മെര്‍സലിലെ കഥാപാത്രത്തിന് സാധിച്ചു.

Also read: ജിമിക്കി കമ്മലിന്റെ ഓളം തീര്‍ന്നിട്ടില്ല,കാട്രിന്‍ മൊഴിയില്‍ പാട്ടിനൊപ്പം ചുവടുവച്ച് ജ്യോതിക

Also read: പൊളിച്ചടുക്കി ജ്യോതിക;കാട്രിന്‍ മൊഴിയുടെ ട്രയിലര്‍ കാണാം

Also read: അഭിനയത്തിന്റെ കാര്യത്തില്‍ മിക്ക നായകന്‍മാരുമായി താനൊട്ടും കംഫര്‍ട്ട് അല്ലെന്ന് ജ്യോതിക