LiveTV

Live

Entertainment

ഫുട്ബോള്‍ കോച്ച് മൈക്കിള്‍; വിജയ് കഥാപാത്രത്തിന്‍റെ വിശദാംശങ്ങള്‍ പുറത്ത്

വിജയ് - ആറ്റ്‍ലി കൂട്ടുകെട്ടിൽ എത്തുന്ന മൂന്നാമത്തെ ചിത്രത്തിൽ നയന്‍താരയാണ് നായികയായി എത്തുന്നത്.

ഫുട്ബോള്‍ കോച്ച് മൈക്കിള്‍; വിജയ് കഥാപാത്രത്തിന്‍റെ വിശദാംശങ്ങള്‍ പുറത്ത്

വിജയുടെ സ്പോര്‍ട്സ് ത്രില്ലര്‍ ബിജിലിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിജയ്-ആറ്റ്‌ലി കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിജയുടെ പിറന്നാള്‍ ദിനത്തിലാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്ത് വിട്ടത്. വിജയ് ഇരട്ട വേഷത്തിലെത്തുമെന്ന സൂചനകളാണ് പോസ്റ്റര്‍ നല്‍കിയത്. മൈക്കിള്‍ എന്ന പേരിലുള്ള ഫുട്ബോള്‍ ജഴ്സിയണിഞ്ഞും സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലുമുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ, മൈക്കിളെന്ന കഥാപാത്രത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വനിതാ ദേശീയ ടീം ഹെഡ് കോച്ചായാകും വിജയ് എത്തുക.

ഫുട്ബോള്‍ കോച്ച് മൈക്കിള്‍; വിജയ് കഥാപാത്രത്തിന്‍റെ വിശദാംശങ്ങള്‍ പുറത്ത്

വിജയ് - ആറ്റ്‍ലി കൂട്ടുകെട്ടിൽ എത്തുന്ന മൂന്നാമത്തെ ചിത്രത്തിൽ നയന്‍താരയാണ് നായികയായി എത്തുന്നത്. സംഗീതം ഒരുക്കുന്നത് എ.ആർ റഹ്‍മാന്‍. കതിർ, ജാക്കി ഷ്രോഫ്, വിവേക്, ഡാനിയേൽ ബാലാജി, യോഗി ബാബു, വർഷ ബൊലമ്മ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ഇരട്ട വേഷത്തില്‍ ഇളയ ദളപതിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ സാന്നിധ്യവും ആറ്റ്‌ലിയുടെ സംവിധാന മികവും കൂടിയാകുമ്പോള്‍ ബിജില്‍ ബോക്സോഫീസില്‍ വന്‍ തരംഗമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.