LiveTV

Live

Entertainment

സൈറയെ പോലെ ഹിന്ദു നടിമാരും അഭിനയം നിര്‍ത്തണമെന്ന് ഹിന്ദു മഹാസഭ പ്രസിഡന്‍റ്

“മതപരമായ കാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന ഒരാള്‍ അസാന്മാര്‍ഗിക പാതയില്‍ സഞ്ചരിക്കില്ല. ഞാന്‍ സൈറയെ പിന്തുണക്കുന്നു”

സൈറയെ പോലെ ഹിന്ദു നടിമാരും അഭിനയം നിര്‍ത്തണമെന്ന് ഹിന്ദു മഹാസഭ പ്രസിഡന്‍റ്

സൈറ വസിമിനെ പോലെ ഹിന്ദു നടിമാരും അഭിനയത്തില്‍ നിന്ന് പിന്മാറണമെന്ന് ഹിന്ദു മഹാസഭ പ്രസിഡന്‍റ് സ്വാമി ചക്രപാണി മഹാരാജ്. ബോളിവുഡില്‍ നിന്ന് പിന്മാറാനുള്ള സൈറയുടെ തീരുമാനം അഭിനന്ദനീയമാണ്. ഹിന്ദു നടിമാരും സൈറയില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളണമെന്ന് ചക്രപാണി മഹാരാജ് ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു.

"മതപരമായ കാര്യങ്ങളില്‍ മുഴുകിയിരിക്കുന്ന ഒരാള്‍ അസാന്മാര്‍ഗിക പാതയില്‍ സഞ്ചരിക്കില്ല. ഞാന്‍ സൈറയെ പിന്തുണക്കുന്നു. ഹിന്ദു സ്ത്രീകളും ഈ വഴി പിന്തുടരണം. ബ്രാഹ്മണരെ അവഹേളിക്കുന്ന, വിവിധ ജാതികളെ ലക്ഷ്യം വെയ്ക്കുന്ന സിനിമകളില്‍ ഹിന്ദു സ്ത്രീകള്‍ അഭിനയിക്കരുത്. മീ ടൂവിലൂടെ സ്ത്രീകള്‍ ക്രിമിനലുകളെ തുറന്നുകാട്ടിയതു പോലെ, ഹിന്ദുക്കളോടുള്ള സിനിമാ വ്യവസായത്തിന്‍റെ മനോഭാവം മാറ്റാനും മുന്നിട്ടിറങ്ങണം"- ചക്രപാണി മഹാരാജ് പറഞ്ഞു.

അഞ്ച് വര്‍ഷത്തെ സിനിമാ ജീവിതത്തിന് അവസാനമിടുകയാണെന്ന് ദംഗല്‍ നായികയും ദേശീയ പുരസ്ക്കാര ജേതാവുമായ സൈറാ വസീം ഫേസ് ബുക്കിലാണ് അറിയിച്ചത്. മതപരമായ കാരണങ്ങള്‍ കൊണ്ടാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ജീവിതത്തില്‍ സിനിമ കാരണം ഒരുപാട് ‘ബറക്കത്ത്’ നഷ്ടമായെന്നും സൈറ വ്യക്തമാക്കി.

“സിനിമാഭിനയം എന്റെ ഈമാനെ ബാധിച്ചു. അത് ഇസ്‍ലാമുമായിട്ടുള്ള എന്റെ ബന്ധത്തിന് തന്നെ ഭീഷണിയായി മാറി. ഞാന്‍ ചെയ്യുന്നത് ശരിയാണെന്നും, ഇത് ബാധിക്കുന്നില്ലെന്നും ഞാന്‍ എന്‍റെ അറിവില്ലായ്മയില്‍ വിശ്വസിച്ചു. എന്റെ ജീവിതത്തില്‍ വന്നിട്ടുള്ള എല്ലാ ബര്‍ക്കത്തുകളും ഇതില്‍ വന്നതോടെ നഷ്ടമായി”- എന്നാണ് സൈറ വസീം വിശദീകരിച്ചത്.

Also read: ‘ഈമാനില്‍ നിന്നകന്നു, സിനിമയിലേക്കിനിയില്ല’; അഞ്ച് വര്‍ഷത്തെ സിനിമാജീവിതത്തിന് അവസാനമിട്ട് ദംഗല്‍ നായിക സൈറ വസീം