LiveTV

Live

Entertainment

അത്ര സിംപിളല്ല ഈ ബോട്ടില്‍ ക്യാപ് ചലഞ്ച്

കുപ്പിയുടെ അടപ്പ് ചവിട്ടിത്തെറിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുമ്പോള്‍ കുപ്പി വീഴുകയോ പൊട്ടുകയോ അരുത് എന്നതാണ് ഇതിലെ ചലഞ്ച്.

അത്ര സിംപിളല്ല ഈ ബോട്ടില്‍ ക്യാപ് ചലഞ്ച്

വ്യത്യസ്തമായൊരു ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഹോളിവുഡ് നടന്‍ ജാസണ്‍ സ്റ്റതാമും പോപ് ഗായകന്‍ ജോണ്‍ മേയറുമെല്ലാം ബോട്ടില്‍ ക്യാപ് ചലഞ്ച് ഏറ്റെടുത്ത് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

കറങ്ങിത്തിരിഞ്ഞ് കുപ്പിയുടെ അടപ്പ് ചവിട്ടിത്തെറിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുമ്പോള്‍ കുപ്പി വീഴുകയോ പൊട്ടുകയോ അരുത് എന്നതാണ് ഇതിലെ ചലഞ്ച്. അത്ര സിംപിളല്ല ചലഞ്ച്.

ഓടുന്ന കാറില്‍ നിന്നിറങ്ങി നൃത്തം ചെയ്യുന്ന കീ കീ ചലഞ്ചും ബക്കറ്റില്‍ ഐസ് നിറച്ച് തലയിലൂടെ കമഴ്ത്തുന്ന ഐസ് ബക്കറ്റ് ചലഞ്ചും സോഷ്യല്‍ മീഡിയ കീഴടക്കിയതിന് പിന്നാലെയാണ് പുതിയ ചലഞ്ച് വൈറലാവുന്നത്.