LiveTV

Live

Entertainment

ഉണ്ടയിലെ തകര്‍പ്പന്‍ രംഗങ്ങള്‍ക്ക് പിന്നില്‍; വീഡിയോ കാണാം

ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം

 ഉണ്ടയിലെ തകര്‍പ്പന്‍ രംഗങ്ങള്‍ക്ക് പിന്നില്‍; വീഡിയോ കാണാം

മമ്മൂട്ടി നായകനായ ഉണ്ട മികച്ച പ്രതികരണം നേടി തിയറ്ററുകളിലോടുമ്പോള്‍ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രീകരണ സമയത്തെ രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മണി എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. വന്‍താര നിരയെ അണിനിരത്തി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഖാലിദ് റഹ്മാനാണ്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ദിലീഷ് പോത്തന്‍ , ലുക്ക്മാന്‍, സുധി കോപ്പ, ആസിഫ് അലി എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് ശ്യാം കൗശാലാണ്. ‘ദംഗല്‍’, ‘ബാജിറാവു മസ്താനി’, ‘പദ്മാവത്’, ‘സഞ്ജു’, ‘ധൂം 3’ , ‘ഗുണ്ടേ’, ‘കൃഷ് 3’ , ‘രാവണ്‍’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയനായതാണ് ശ്യാം കൗശല്‍. മൂവി മില്‍ ന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഉണ്ട എന്ന സിനിമയുടെ നിര്‍മ്മാണം. ജിഗര്‍തണ്ട ഫെയിം ഗേമിക് ഛായഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.