LiveTV

Live

Entertainment

നസ്‌റിയയുടെ സഹോദരന്‍ നവീന്‍ നസീം ബിഗ് സ്‌ക്രീനിലേക്ക്; അമ്പിളിയുടെ പുതിയ പോസ്റ്റര്‍ 

നസ്‌റിയയുടെ സഹോദരന്‍ നവീന്‍ നസീം ബിഗ് സ്‌ക്രീനിലേക്ക്; അമ്പിളിയുടെ പുതിയ പോസ്റ്റര്‍ 

ഗപ്പി സിനിമക്ക് പിന്നാലെ ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന അമ്പിളിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നടി നസ്‌റിയാ നസീമിന്റെ സഹോദരന്‍ നവീന്‍ നസീം ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്ന അമ്പിളിയില്‍ പുതുമുഖം തന്‍വി റാം ആണ് നായിക. നവീന്‍ നസീം സൈക്കിള്‍ ഓടിക്കുന്ന രംഗമാണ് പുതിയ പോസ്റ്ററിലുള്ളതാണ്.

ഗപ്പി ഉള്‍പ്പെടെ മലയാള സിനിമയിലെ പുതുനിര ചിത്രങ്ങള്‍ ഒരുക്കിയ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യചിത്രങ്ങളൊരുക്കിയ ശരണ്‍ വേലായുധനാണ് അമ്പിളിയുടെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് അമ്പിളിയുടെയും സംഗീത സംവിധായകന്‍. ഗപ്പിയിലെ ഗാനങ്ങള്‍ക്ക് വരികളൊരുക്കിയ വിനായക് ശശികുമാറിന്റേതാണ് വരികള്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയുടെ എഡിറ്റിങ് നിര്‍വ്വഹിച്ച കിരണ്‍ ദാസാണ് അമ്പിളിയുടെയും എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. വിനേഷ് ബംഗ്ലാന്‍ കലാസംവിധാനവും മഷാര്‍ ഹംസ കോസ്റ്റ്യൂം ഡിസൈനിംഗും, ആര്‍ ജി വയനാടന്‍ മേക്കപ്പും നിര്‍വഹിക്കുന്നു. പ്രേംലാല്‍ കെ.കെ ആണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. സൂരജ് ഫിലിപ്പ് ആണ് ലൈന്‍ പ്രൊഡ്യൂസര്‍. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ചിത്രീകരിക്കുന്ന സിനിമ ഈ വര്‍ഷം ജൂലൈയില്‍ തിയേറ്ററുകളിലെത്തും.