LiveTV

Live

Entertainment

‘ആലോചനയില്ലാത്ത ഇറങ്ങി പുറപ്പെടലുകൾക്കു ജീവിതം തന്നെ വിലയായി നൽകേണ്ടി വന്നിട്ടുണ്ടോ’; ഫേസ്ബുക്ക് പോസ്റ്റുമായി ദിലീപ്, പിന്നാലെ പിന്‍വലിക്കലും

‘ആലോചനയില്ലാത്ത ഇറങ്ങി പുറപ്പെടലുകൾക്കു ജീവിതം തന്നെ വിലയായി നൽകേണ്ടി വന്നിട്ടുണ്ടോ’; ഫേസ്ബുക്ക് പോസ്റ്റുമായി ദിലീപ്, പിന്നാലെ പിന്‍വലിക്കലും

ശുഭരാത്രി സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി ഫേസ്ബുക്കില്‍ കുറിപ്പുമായി നടന്‍ ദിലീപ്. താരത്തിന്റെ വ്യക്തി ജീവിതവുമായി അടുപ്പം തോന്നിക്കുന്ന എഴുത്തുമായാണ് ദിലീപ് കുറിപ്പ് പ്രസിദ്ധീകരിച്ചത്. കുറിപ്പ് വാര്‍ത്തയായതോടെ ദിലീപ് പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.

ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ലൈഫ് ഈസ് ആൻ ആക്സിഡന്റ് എന്നും പറയാറുണ്ട്. കാരണം ജീവിതത്തിലെ പല സന്ദര്‍ഭങ്ങളും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്. മുൻകൂട്ടി നമ്മൾ പ്ലാൻ ചെയ്യുന്ന പലതും നടക്കാതെ പോവുകയും തീരെ പ്രതീക്ഷിക്കാതെ നമ്മുടെ ജീവിതത്തിൽ ചിലത് സംഭവിക്കുകയും ചെയ്യുന്നു. അത്തരം ഒരു സന്ദർഭം ആണ് കൃഷ്ണന്റെ ജീവിതം മാറ്റി മറിച്ചത്.

നമ്മൾ പലപ്പോഴും നമ്മുടെ കൂട്ടുകാരുടെ ആവശ്യങ്ങൾക്കായി എടുത്തു ചാടി പുറപ്പെടാറുണ്ട്. അവർ എന്തിനാണ്, എങ്ങോട്ടാണ് നമ്മളെ കൊണ്ട് പോകുന്നത് എന്ന് അപ്പോൾ നമ്മൾ ആലോചിക്കാറില്ല. കാരണം അവർ തന്റെ കൂട്ടുകാരാണ് എന്ന ചിന്ത തന്നെ. പക്ഷെ അത്തരം ആലോചനയില്ലാത്ത ഇറങ്ങി പുറപ്പെടലുകൾക്കു ജീവിതം തന്നെ വിലയായി നൽകേണ്ടി വന്നിട്ടുണ്ടോ നിങ്ങള്‍ക്ക്. ? ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂർത്തത്തിൽ നിങ്ങളുടെ കുടുംബ ജീവിതം തകർത്തു കൊണ്ട് ആ പഴയ ഭൂതകാലം നിങ്ങളെ വേട്ടയാടിയിട്ടുണ്ടോ ? കൂട്ടുകാർക്കു വേണ്ടി ചാടി പുറപ്പെട്ടു സ്വന്തം ജീവിതം വിലയായി നൽകിയ കൃഷ്ണന്റെ കഥ ശുഭരാത്രിയിൽ കാണാം.

‘ആലോചനയില്ലാത്ത ഇറങ്ങി പുറപ്പെടലുകൾക്കു ജീവിതം തന്നെ വിലയായി നൽകേണ്ടി വന്നിട്ടുണ്ടോ’; ഫേസ്ബുക്ക് പോസ്റ്റുമായി ദിലീപ്, പിന്നാലെ പിന്‍വലിക്കലും

കോടതി സമക്ഷം ബാലന്‍ വക്കീലിന് ശേഷം ദിലീപ് നായകവേഷത്തിലെത്തുന്ന ശുഭരാത്രി സിനിമ കെ.പി. വ്യാസൻ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ അനു സിത്താരയാണ് നായിക. വിജയ് ബാബു, നെടുമുടി വേണു, സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍.