LiveTV

Live

Entertainment

ഒരു സാധാരണക്കാരന്‍റെ ജീവിതം; സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ രണ്ടാം ടീസര്‍ പുറത്ത്

ഒരു സാധാരണക്കാരന്‍റെ ജീവിതം; സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ രണ്ടാം ടീസര്‍ പുറത്ത്

ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ ചിത്രം സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോയുടെ രണ്ടാമത്തെ ടീസര്‍ പുറത്ത്. ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂര്‍ തിരക്കഥയെഴുതുന്ന ചിത്രം രമാ ദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഒരു ഇടവേളക്ക് ശേഷം മലയാളത്തിന്‍റെ പ്രിയ നായിക സംവൃത സുനില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിലുണ്ട്. ഇവരെ കൂടാതെ അലന്‍സിയര്‍, സുധി കൊപ്പ, ധര്‍മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

ഷാന്‍ റഹ്മാന്‍, വിശ്വജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. ബിജിപാലാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. രഞ്ജന്‍ എബ്രഹാം ചിത്രസംയോജനവും വിതരണം ഉര്‍വശി തിയേറ്റേഴ്സും നിര്‍വഹിക്കുന്നു.