LiveTV

Live

Entertainment

‘മഴക്ക് മാത്രമേ ചെന്നൈയെ രക്ഷിക്കാന്‍ സാധിക്കൂ’; തമിഴ്നാട്ടിലെ വരള്‍ച്ചാ പ്രശ്നം പ്രതിപാദിച്ച് ഡികാപ്രിയോ

‘മഴക്ക് മാത്രമേ ചെന്നൈയെ രക്ഷിക്കാന്‍ സാധിക്കൂ’; തമിഴ്നാട്ടിലെ വരള്‍ച്ചാ പ്രശ്നം പ്രതിപാദിച്ച് ഡികാപ്രിയോ

ചെന്നൈയിലെ രൂക്ഷമായ വരള്‍ച്ചാ പ്രശ്നം ചൂണ്ടിക്കാട്ടി ഹോളിവുഡ് സൂപ്പര്‍ താരം ലിയനാര്‍ഡോ ഡികാപ്രിയോ. കുടിവെളളത്തിനായി കൂട്ടത്തോടെ കിണറുകളെ പ്രാപിക്കുന്ന സ്ത്രീകളുടെ ചിത്രം പങ്കുവെച്ചായിരുന്നു ഡികാപ്രിയോയുടെ പ്രതികരണം.

‘ഇന്ത്യയിലെ തെക്കേ അറ്റത്തെ പട്ടണമായ ചെന്നൈ കൊടിയ വരള്‍ച്ചയിലാണ്. പ്രദേശത്തെ നാല് വലിയ ഡാമുകളും വെള്ളമില്ലാതെ വറ്റി വരണ്ടിരിക്കുകയാണ്. വലിയ വരികളില്‍ നിന്നുകൊണ്ടാണ് പല ചെന്നൈ നിവാസികളും സര്‍ക്കാര്‍ വെള്ളം ശേഖരിക്കുന്നത്. സ്വകാര്യ സ്കൂളുകളും ഹോട്ടലുകളും പലയിടത്തും പൂട്ടിതുടങ്ങി. പലയിടങ്ങളിലും ഒരുതുള്ളി വെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണ്. മഴയ്ക്കു മാത്രമേ ചെന്നൈയെ ഈ അവസ്ഥയില്‍ നിന്നും രക്ഷിക്കാനാകൂ’; ഡികാപ്രിയോ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ ഡികാപ്രിയോ പരിസ്ഥിതി വിഷയങ്ങളിലെ പ്രത്യേക ഇടപെടല്‍ കൊണ്ട് ശ്രദ്ധേയമാണ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ബിയോണ്ട് ദ ഫ്ലഡ് ‘ ഡോക്യുമെന്ററി തയാറാക്കുന്നതിന്റെ ഭാഗമായി ഡികാപ്രിയോ 2015ല്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.