LiveTV

Live

Entertainment

ഇത് വമ്പന്‍ പതിനെട്ടാം പടി; മാസ്സ് പാക്ക്ഡ് ട്രെയിലര്‍ പുറത്ത്

ഇത് വമ്പന്‍ പതിനെട്ടാം പടി; മാസ്സ് പാക്ക്ഡ് ട്രെയിലര്‍ പുറത്ത്

തുടര്‍ച്ചയായ നാലാമത്തെ ഹിറ്റിന് ശേഷം മമ്മൂട്ടി ഭാഗമാകുന്ന പതിനെട്ടാം പടിയുടെ മാസ് പാക്ക്ഡ് ട്രെയിലര്‍ പുറത്ത്. 90കളിലെ തിരുവനന്തപുരത്തെ രണ്ട് സ്ക്കൂളുകള്‍ തമ്മിലുള്ള ഗാങ്ങ് ഫൈറ്റും ജീവിതവുമാണ് ട്രെയിലറില്‍ കാണിക്കുന്നത്. പൃഥിരാജിന്റെ നരേഷനോട് കൂടിയ ട്രെയിലര്‍ പുറത്തിറക്കിയത് യുവതാരം ദുല്‍ഖര്‍ സല്‍മാനാണ്. ഉറുമിക്ക് ശേഷം ആഗസ്റ്റ് സിനിമാസിന് വേണ്ടി ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടി ജൂലൈ അഞ്ചിനാണ് തീയേറ്ററുകളിലെത്തുക. സ്റ്റാന്‍ഫോര്‍ഡ് യൂണിവേ‍ഴ്‍സിറ്റി പ്രൊഫസറുടെ റോളിലാണ് മമ്മൂട്ടി പതിനെട്ടാം പടിയിലെത്തുക. എക്സറ്റന്റഡ് കാമിയോ റോളിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുക എന്നാണ് സൂചനകള്‍.

മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, മനോജ് കെ ജയൻ, ലാലു അലക്സ്, മണിയൻ പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാ മണി, സാനിയ ഇയ്യപ്പൻ, മുത്തു മണി എന്നിവര്‍ക്ക് പുറമെ 65ലധികം പുതുമുഖങ്ങളാണ് പതിനെട്ടാം പടിയില്‍ അഭിനയിക്കുന്നത്. ആഗസ്റ്റ് സിനിമയുടെ പതിനൊന്നാമത്തെ നിർമ്മാണ ചിത്രമാണ് പതിനെട്ടാം പടി.

എ.ആര്‍ റഹ്‍മാന്റെ സഹോദരീ പുത്രന്‍ കാഷിഫ് മലയാളത്തിലേക്ക് കടന്നു വരുന്ന പതിനെട്ടാം പടിയില്‍ നവാഗതനായ പ്രശാന്താണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഷഹബാസ് അമൻ, നകുൽ, ഹരിചരൺ, എന്നിവർ ചേര്‍ന്നാണ് ഗാനങ്ങളാലപിച്ചിരിക്കുന്നത്. കെച്ച കെംപക്‌ഡേ, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസ്. തിരുവനന്തപുരം, എറണാകുളം, വാഗമണ്‍, ആതിരപ്പള്ളി, ആലപ്പുഴ എന്നിവിടങ്ങളിലായി അഞ്ച് ഷെഡ്യൂളുകളിലായിരുന്നു ചിത്രീകരണം.