LiveTV

Live

Entertainment

നടിയും സംവിധായികയുമായ വിജയ നിര്‍മല അന്തരിച്ചു

25ലധികം മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

നടിയും സംവിധായികയുമായ വിജയ നിര്‍മല അന്തരിച്ചു

പ്രശസ്ത നടിയും സംവിധായികയുമായ വിജയ നിര്‍മല അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. തമിഴ്, മലയാളം, തെലുങ്ക് സിനിമകളിലായി നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 25ലധികം മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

നടിയും സംവിധായികയുമായ വിജയ നിര്‍മല അന്തരിച്ചു

ഭാര്‍ഗവീ നിലയത്തിലൂടെയായിരുന്നു മലയാളത്തിലെ അരങ്ങേറ്റം. ഏറ്റവും കൂടുതല്‍ സിനിമ സംവിധാനം ചെയ്ത ‌വനിത എന്ന ഗിന്നസ് റെക്കോര്‍ഡിന് ഉടമ കൂടിയാണ് വിജയ നിര്‍മല. 1971ല്‍ മീന എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായിക അരങ്ങേറ്റം. മലയാള സിനിമയിലെ ആദ്യവനിത സംവിധായികയെന്ന റെക്കോര്‍ഡും വിജയ നിര്‍മലയുടെ പേരിലാണ്.