LiveTV

Live

Entertainment

‘ഇച്ചായാ എന്ന വിളി വേണ്ട, ടൊവിനോ എന്നാണ് സുഖം’

താനൊരു ക്രിസ്ത്യാനി ആയതുകൊണ്ടാണ് എന്നെ ഇച്ചായന്‍ എന്നു വിളിക്കുന്നതെങ്കില്‍ അതു വേണോ എന്ന് ടൊവിനോ ചോദിക്കുന്നു

‘ഇച്ചായാ എന്ന വിളി വേണ്ട, ടൊവിനോ എന്നാണ് സുഖം’

സാമൂഹികമായ ഇടപെടലുകള്‍ കൊണ്ടും മികച്ച കഥാപാത്രങ്ങള്‍ കൊണ്ടും ടൊവിനോ തോമസ് എന്ന യുവനടന്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ആരാധകര്‍ ഇച്ചായന്‍ എന്ന് അദ്ദേഹത്തെ വിളിക്കാറുണ്ട്. എന്നാല്‍ ഇച്ചായാ വിളിയോട് താല്‍പര്യമില്ലെന്നും ടൊവിനോ എന്ന് വിളിക്കുന്നതാണ് താല്‍പര്യമെന്നും അദ്ദേഹം പറയുന്നു.

ഏതെങ്കിലും ഒരു മതത്തിലോ, അങ്ങനെ എന്തിലെങ്കിലും തീവ്രമായി വിശ്വസിക്കുന്ന ആളല്ല ഞാന്‍. ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ടാണ് എന്നെ ഇച്ചായന്‍ എന്നു വിളിക്കുന്നതെങ്കില്‍ അതു വേണോ എന്ന് ടൊവിനോ ചോദിക്കുന്നു. ആ ഒരു കണ്ണുകൊണ്ട് എന്നെ കാണുന്നതിനോട് ചെറിയ വിയോജിപ്പുണ്ട്. ഇച്ചായന്‍ എന്നു എന്നെ വിളിക്കുമ്പോള്‍ അതൊരു പരിചയമില്ലാത്ത വിളിയാണ്. അത് ഇഷ്ടം കൊണ്ടാണെങ്കില്‍ ശരി. പക്ഷെ, മുസ്‍ലിമായാല്‍ ഇക്കയെന്നും ഹിന്ദുവായാല്‍ ഏട്ടനെന്നും ക്രിസ്ത്യാനിയായാല്‍ ഇച്ചായനെന്നും വിളിക്കുന്ന രീതിയോട് എനിക്കു താത്പര്യമില്ല. നിങ്ങള്‍ക്ക് എന്നെ എന്റെ പേര് വിളിക്കാം.

'സിനിമയില്‍ വരുന്നതിനു മുമ്പോ അല്ലെങ്കില്‍ കുറച്ചു നാളുകള്‍ക്കു മുമ്പോ ഈ വിളി കേട്ടിട്ടില്ല. തൃശൂരിലെ സുഹൃത്തുക്കള്‍ പോലും ചേട്ടാ എന്നാണ് വിളിക്കുക. ചെറുപ്പത്തില്‍ നമ്മള്‍ മമ്മൂക്ക, ലാലേട്ടന്‍ എന്നൊന്നുമല്ല, മോഹന്‍ലാലിന്റെ പടം, മമ്മൂട്ടിയുടെ പടം എന്നുതന്നെയാണ് പറയാറുള്ളത്. അവര്‍ വേറൊരു ലോകത്തുള്ളവരെ പോലെയാണ് കണക്കാക്കിയിരുന്നത്. അടുപ്പം തോന്നുമ്പോഴാണ് ഇക്ക, ഏട്ടന്‍ എന്നൊക്കെ വിളിക്കുന്നത്. പിന്നെ ഇച്ചായന്‍ എന്നുള്ള വിളി എനിക്കത്ര കേട്ടു പരിചയമില്ലാത്തതുകൊണ്ടാണ്.' ടൊവിനോ പറഞ്ഞു.