LiveTV

Live

Entertainment

ഇന്ദ്രന്‍സിനെ ലോകം അംഗീകരിച്ചപ്പോള്‍ രണ്ട് നല്ല വാക്ക് പറയാന്‍ പോലും സൂപ്പര്‍ താരങ്ങള്‍ക്ക് സമയം കിട്ടിയില്ലേയെന്ന് ഹരീഷ് പേരടി

നിങ്ങളുടെ കാറിന്റെയും ഷൂസിന്‍റെയും വിലയും എല്ലാം ഞങ്ങൾ ആസ്വദിക്കാറുണ്ട്. അതിന്‍റെ കൂടെ ഇത്തരം പാവപ്പെട്ട മനുഷ്യരെ കുടി ഒന്ന് തള്ളി തന്നാൽ ഞങ്ങൾക്കത് ആഘോഷിക്കാമായിരുന്നു

ഇന്ദ്രന്‍സിനെ ലോകം അംഗീകരിച്ചപ്പോള്‍ രണ്ട് നല്ല വാക്ക് പറയാന്‍ പോലും സൂപ്പര്‍ താരങ്ങള്‍ക്ക് സമയം കിട്ടിയില്ലേയെന്ന് ഹരീഷ് പേരടി

ലോകത്തെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര മേളയായ ഷാങ് ഹായ് മേളയില്‍ ലഭിച്ച അംഗീകരത്തിന്‍റെ നിറവിലാണ് നടന്‍ ഇന്ദ്രന്‍സ്. ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍ എന്ന എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിന് രാജ്യാന്തര പുരസ്കാരം ലഭിച്ചത്. ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് ഇത്. എന്നാല്‍ ഇത്ര വലിയ നേട്ടത്തില്‍ എത്തിയിട്ടും സഹപ്രവര്‍ത്തകനെ പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാന്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് സമയം കിട്ടിയില്ലേ എന്നാണ് നടന്‍ ഹരീഷ് പേരടി ചോദിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഹരീഷിന്‍റെ പ്രതികരണം. ഹരീഷിന്‍റെ വാക്കുകള്‍ ഇങ്ങനെ

'രാജ്യാന്തര പുരസ്കാരം നേടി വന്ന ഒരു മനുഷ്യനെ പറ്റി പരസ്യമായി രണ്ട് നല്ല വാക്ക് പറയാൻ മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊന്നും ഇനിയും നേരം കിട്ടിയില്ലെ ?... നിങ്ങളുടെ സിനിമയുടെ പോസ്റ്ററും കോടി ക്ലബിലെത്താനുള്ള കച്ചവട ബുദ്ധിയും സ്റ്റണ്ട് മാസ്റ്റർമാർ നിങ്ങളെ കയറിൽ തൂക്കി മേലോട്ടും താഴോട്ടും വലിച്ച് കളിക്കുന്നതും കാറിന്റെയും ഷൂസിന്‍റെയും വിലയും എല്ലാം ഞങ്ങൾ ആസ്വദിക്കാറുണ്ട്. അതിന്‍റെ കൂടെ ഇത്തരം പാവപ്പെട്ട മനുഷ്യരെ കുടി ഒന്ന് തള്ളി തന്നാൽ ഞങ്ങൾക്കത് ആഘോഷിക്കാമായിരുന്നു' ഹരീഷ് പറയുന്നു.

കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്‍റെ കഥയാണ് ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായ വെയില്‍ മരങ്ങള്‍ പറയുന്നത്. ഹിമാചല്‍പ്രദേശ്, കേരളത്തിലെ മണ്‍റോതുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍, അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.