LiveTV

Live

Entertainment

ജെയ്സന്‍റെ ജീവിതത്തില്‍ മൂന്ന് ദുഖങ്ങളുണ്ട്; തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ട്രെയിലര്‍ പുറത്ത്

കുമ്പളങ്ങി നൈറ്റ്സിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ മാത്യു തോമസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

ജെയ്സന്‍റെ ജീവിതത്തില്‍ മൂന്ന് ദുഖങ്ങളുണ്ട്; തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ട്രെയിലര്‍ പുറത്ത്

അള്ള് രാമേന്ദ്രന്‍, പോരാട്ടം എന്നീ ബിലഹരി ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമായ തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ ട്രെയിലര്‍ പുറത്ത്. വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രശസ്ത ചായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്.

കുമ്പളങ്ങി നൈറ്റ്സിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ മാത്യു തോമസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തൃശൂര്‍ കഥാപശ്ചാത്തലമായാണ് കഥ പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍. പ്ലാന്‍ ജെ സ്റ്റുഡിയോസ്, ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവരുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

നിര്‍മ്മാതാക്കളില്‍ ഒരാളായ ജോമോനും വിനോദ് ഇല്ലംപള്ളയും ചേര്‍ന്നാണ് ചായാഗ്രഹണം നിര്‍വഹിക്കുമ്പോള്‍ മറ്റൊരു നിര്‍മ്മാതാവായ ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങ് കൈകാര്യം ചെയ്യുന്നു. ജസ്റ്റിന്‍ വര്‍ഗീസിന്‍റേതാണ് സംഗീതം. ശങ്കരന്‍ എ.എസ്, കെ.സി സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സൌണ്ട് ഡിസൈനും ഷാജി മുകുന്ദ് ആര്‍ട്ട് ഡയറക്ഷനും നിര്‍വഹിക്കുന്നു. ചിത്രത്തിന്‍റെ റിലീസ് തിയതി പുറത്ത് വിട്ടിട്ടില്ല.