LiveTV

Live

Entertainment

‘സ്റ്റൈല്‍ കുട്ടി മന്നന്‍’; രജനിയെ അനുകരിച്ച് ചെറുമകന്‍-ഫോട്ടോ വൈറല്‍

‘സ്റ്റൈല്‍ കുട്ടി മന്നന്‍’; രജനിയെ അനുകരിച്ച് ചെറുമകന്‍-ഫോട്ടോ വൈറല്‍

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ മാസ്റ്റര്‍ സ്റ്റൈയിലിനെ അനുകരിച്ച് താരത്തിന്റെ ചെറുമകന്‍. കൈകള്‍ പിന്നിലേക്ക് കെട്ടിയുള്ള ശക്തമായ രജനിയുടെ പോസ് ആരാധകര്‍ക്ക് ഹൃദ്യസ്ഥമാണ്. ആ നില്‍പ്പിന്റെ അനുകരണം തന്നെയാണ് ചെറുമകന്‍ അനുകരിച്ചിരിക്കുന്നത് എന്ന് പറഞ്ഞ് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് ട്വിറ്ററില്‍.

ട്വിറ്ററില്‍ വൈറലായ ഫോട്ടോയില്‍ സന്തോഷമറിയിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. അതെ സമയം രജനികാന്തിനെ മുത്തശ്ശന്‍ എന്ന് വിളിച്ചതിലെ അതൃപ്തിയും ചിലര്‍ സൗന്ദര്യയെ അറിയിച്ചിട്ടുണ്ട്.