LiveTV

Live

Entertainment

‘മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ എന്റെ മകളുടെ ജീവിതവും കൂടി...അത് വേണ്ട.!’; ദിലീപിന്റെ ശുഭരാത്രി ട്രെയിലര്‍ കാണാം 

‘മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ എന്റെ മകളുടെ ജീവിതവും കൂടി...അത് വേണ്ട.!’; ദിലീപിന്റെ ശുഭരാത്രി ട്രെയിലര്‍ കാണാം 

കോടതി സമക്ഷം ബാലന്‍ വക്കീലിന് ശേഷം ദിലീപ് നായകവേഷത്തിലെത്തുന്ന ശുഭരാത്രി സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ദിലീപിനെ നായകനാക്കി കെ.പി. വ്യാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായിക. ‘അയാള്‍ ജീവിച്ചിരിപ്പുണ്ട് ' എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ വ്യാസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ശുഭരാത്രി. ലൈലത്തുല്‍ ഖദര്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

വിജയ് ബാബു, നെടുമുടി വേണു, സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍.  അബ്രഹാം മാത്യു നിർമിക്കുന്ന ചിത്രത്തിന്റെ വിതരണം അബാം മൂവീസാണ്. സംഗീത സംവിധാനം ബിജി ബാല്‍. ആൽബിയാണ് ഛായാഗ്രഹണം. എഡിറ്റിങ് കെ. എച്ച്. ഹര്‍ഷന്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി.

പറക്കും പപ്പന്‍, പ്രൊഫസർ ഡിങ്കൻ, പിക്‌പോക്കറ്റ്, ജാക്ക് ഡാനിയേൽ എന്നിവയാണ് ദിലീപിന്റെതായി ഇനി പുറത്ത് വരാനുള്ള ചിത്രങ്ങള്‍.