LiveTV

Live

Entertainment

‘നിങ്ങൾ ഒരു ഊർജമാണ് ഇന്ദ്രൻസേട്ടാ...’; നടന്‍ ഇന്ദ്രന്‍സിനെ പ്രശംസിച്ച് ബിനീഷ് കോടിയേരി

‘നിങ്ങൾ ഒരു ഊർജമാണ് ഇന്ദ്രൻസേട്ടാ...’; നടന്‍ ഇന്ദ്രന്‍സിനെ പ്രശംസിച്ച് ബിനീഷ് കോടിയേരി

ഷാങ്ഹായ് മേളയില്‍ ഇന്ദ്രന്‍സ് നായകനായ വെയില്‍മരങ്ങള്‍ പുരസ്‌കാരം കരസ്ഥമാക്കിയതിനെ പ്രശംസിച്ച് നടന്‍ ബിനീഷ് കോടിയേരി. ഇന്ദ്രന്‍സിനെ ആവോളം പ്രശംസിക്കുന്ന ബിനീഷ് അദ്ദേഹം ഒരു ഊർജമാണെന്നും ഫേസ്ബുക്കില്‍ കുറിപ്പില്‍ പറഞ്ഞു. ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ക്ക് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് വിഭാഗത്തിലാണ് പുരസ്ക്കാരം സ്വന്തമാക്കിയത്.

ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ആരാലും ശ്രദ്ധിക്കപെടാത്തവർക്കും ഇവിടെ ഒരുനാൾ വരുമെന്നും അന്ന് എല്ലാവരും മനസിൽ ഒരു സ്ഥാനം നൽകി നമ്മെ ചേർക്കുമെന്നും ജീവിതം കൊണ്ട് കാണിച്ചു തന്ന തരുന്ന പ്രിയപ്പെട്ട ഇന്ദ്രൻസേട്ടാ, നിങ്ങൾ ഒരു ഊർജമാണ്. പൊട്ടിച്ചിതറി കിടന്നിടത്തു നിന്നും പൊട്ടി മുളച്ച്‌ വൻ വൃക്ഷമായി മാറിയ മനുഷ്യാ... പ്രിയ ഇന്ദ്രൻസേട്ടാ... നെഞ്ചോടു ചേർത്ത്‌ നിർത്തി ആശ്ലേഷിക്കുന്നു..അഭിനന്ദിക്കുന്നു.