LiveTV

Live

Entertainment

സാൾട്ട് ആന്‍ഡ് പെപ്പറിന് രണ്ടാം ഭാഗം; ബ്ലാക്ക് കോഫി സംവിധാനം ചെയ്യുക ബാബുരാജ്

സാൾട്ട് ആന്‍ഡ് പെപ്പറിന് രണ്ടാം ഭാഗം; ബ്ലാക്ക് കോഫി സംവിധാനം ചെയ്യുക ബാബുരാജ്

നടന്‍ ബാബുരാജിന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായ ചിത്രമായിരുന്നു ആഷിഖ് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പര്‍. ബാബുരാജ് അഭിനയിച്ച കുക്ക് ബാബു എന്ന കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുന്ന കാഴ്ച്ചയാണ് സിനിമയിറങ്ങിയ സന്ദര്‍ഭത്തില്‍ കണ്ടത്. എന്നാലിതാ സാള്‍ട്ട് ആന്‍ഡ് പെപ്പറിന് തുടര്‍ച്ചയുമായി വരികയാണ് നടനായ ബാബുരാജ്. ബാബുരാജ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി താരമായി ആഷിഖ് അബു വരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഓര്‍മ ബോസിന്റെതാണ് കഥ. ബ്ലാക്ക് കോഫി എന്ന് പേരിട്ട ചിത്രത്തിന്റെ തിരക്കഥ ബാബുരാജിന്റെതാണ്. ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നതാണ് സിനിമയുടെ ടാഗ്‍ലൈൻ.

സാള്‍ട്ട് ആന്‍ഡ് പെപ്പറില്‍ കാളിദാസനായി അഭിനയിച്ച ലാലും മായയായി വന്ന ശ്വേത മേനോനും ഇതിലൂടെ വീണ്ടും തിരിച്ചെത്തും. രചന നാരായണൻ കുട്ടി, ഒവിയ, ലെന, മൈഥിലി, ഓർമ തുടങ്ങി നായികമാരും ചിത്രത്തിന്റെ ഭാഗമാണ്. കാളിദാസനുമായി വഴക്കിട്ട് പിരിഞ്ഞ കുക്ക് ബാബു നാല് പെൺകുട്ടികളുള്ള ഫ്ലാറ്റിലെ പാചകക്കാരനാകുന്നതോട് കൂടിയാണ് ബ്ലാക്ക് കോഫി ആരംഭിക്കുന്നത്. ബിജി ബാലിന്റെതാണ് സംഗീതം. എഡിറ്റ് ഡോണ്‍ മാക്സ്. ഛായാഗ്രഹണം ജയിംസ് ബാവ.

സിനിമയുടെ ചിത്രീകരണം ഇന്നു ആരംഭിക്കും.