LiveTV

Live

Entertainment

രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേള; കൈയ്യടിനേടി സംവിധായകന്‍ ജയരാജിന്‍റെ ‘ശബ്ദിക്കുന്ന കലപ്പ’

രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേള; കൈയ്യടിനേടി സംവിധായകന്‍ ജയരാജിന്‍റെ ‘ശബ്ദിക്കുന്ന കലപ്പ’

രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചലച്ചിത്രമേളയില്‍ കൈയ്യടിനേടി സംവിധായകന്‍ ജയരാജിന്‍റെ ‘ശബ്ദിക്കുന്ന കലപ്പ’. പൊന്‍കുന്നം വര്‍ക്കിയുടെ കഥയെ ആസ്പദമാക്കിയാണ് ജയരാജ് ഡോക്യുമെന്‍ററി ഒരുക്കിയിരിക്കുന്നത്. ഔസേപ്പ് എന്ന കര്‍ഷകനും കണ്ണനെന്ന കാളയും തമ്മിലുള്ള ഹൃദയ ബന്ധത്തിന്‍റെ കഥയാണ് ശബ്ദിക്കുന്ന കലപ്പ. പ്രാരാബ്ധം മൂലം കാളയെ വില്‍ക്കേണ്ടി വന്ന ഔസേപ്പിന്‍റെ ദയനീയതും അറവ് ശാലയില്‍ നിന്ന് കണ്ണനെ രക്ഷിക്കുന്നതുമാണ് കഥ. പൊന്‍കുന്നംവര്‍ക്കിയുടെ തൂലികയില്‍ പിറന്ന കഥക്ക് അതിമനോഹര ദൃശ്യഭാഷ്യമാണ് ജയരാജ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് കണ്ടെത്തിയ പരമേശ്വരനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രീകരണസമയത്ത് നായകനെ കണ്ടെത്തുന്നതിലുപരി കാളയും കലപ്പയും കണ്ടെത്താനായിരുന്നു ബുദ്ധിമുട്ടെന്ന് സംവിധായകന്‍ പറഞ്ഞു. പതിനാല് മിനുറ്റാണ് ഡോക്യുമെന്‍ററിയുടെ ദൈര്‍ഘ്യം. പൊൻകുന്നം വര്‍ക്കി സ്മൃതി മണ്ഡപത്തിലായിരുന്നു ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം.