LiveTV

Live

Entertainment

ആയുഷ്മാന്‍ ഖുറാന നായകനായ ആര്‍ട്ടിക്കിള്‍ 15നെതിരെ കര്‍ണിസേന

ആയുഷ്മാന്‍ ഖുറാന നായകനായ ആര്‍ട്ടിക്കിള്‍ 15നെതിരെ കര്‍ണിസേന

ആയുഷ്മാന്‍ ഖുറാന നായകനായ ആര്‍ട്ടിക്കിള്‍ 15നെതിരെ കര്‍ണിസേന. ഈ വരുന്ന ജൂണ്‍ 28ന് റിലീസ് ചെയ്യുന്ന ചിത്രത്തിനെതിരെയാണ് കര്‍ണിസേന രംഗത്ത് വന്നത്. നേരത്തെ ആര്‍ട്ടിക്കിള്‍ 15 സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്ന ഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ ബ്രാഹ്മണ വിഭാഗമായ പരശുറാം സേനയില്‍ നിന്നും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. റണ്‍വീര്‍-ദീപിക കൂട്ടുക്കെട്ടിലിറങ്ങിയ പദ്മാവദിനെതിരെ കര്‍ണിസേന രംഗത്ത് വന്നതും നേരത്തെ വാര്‍ത്തയായിരുന്നു.

അതെ സമയം നിരവധി ബ്രാഹ്മണര്‍ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ടെന്നും അത് കൊണ്ട് തന്നെ ചിത്രം ബ്രാഹ്മണവിരുദ്ധമാകില്ലെന്നും സംവിധായകന്‍ അനുഭവ് സിന്‍ഹ ‘മിഡ് ഡേ’ പത്രത്തോട് പറഞ്ഞു. എല്ലാവരും സെന്‍സര്‍ ബോര്‍ഡിനെ അംഗീകരിച്ച് സിനിമ പുറത്തിറങ്ങാന്‍ സഹായിക്കണമെന്നും അനുഭവ് സിന്‍ഹ അഭ്യര്‍ത്ഥിച്ചു.

സിനിമയില്‍ ബ്രാഹ്മണ വിഭാഗത്തിലെ ഏറ്റവും വലിയ വിഭാഗം(മഹന്ത്ജി) കുറ്റം ചെയ്യുന്നതായി ട്രെയിലറില്‍ കാണിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 15 നിഷ്പക്ഷമാണെന്നും ഒരു പ്രത്യേക ചായ്‍വില്ലെന്നും ആയുഷ്മാന്‍ ഖുറാനയും മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ഉത്തര്‍പ്രദേശില്‍ രണ്ട് ദലിതുകളെ ക്രൂര പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് അനുഭവ് സിന്‍ഹ ആര്‍ട്ടിക്കിള്‍ 15 ഒരുക്കിയിരിക്കുന്നത്.