LiveTV

Live

Entertainment

‘ആ ചിത്രം ഇറങ്ങിയ് മുതലാണ് എന്റെ ജീവിതം തകര്‍ന്നത്’

രണ്ട് ഭാഗങ്ങളായാണ് ഗാങ്സ് ഓഫ് വസീപൂർ പുറത്തിറങ്ങിയത്.

‘ആ ചിത്രം ഇറങ്ങിയ് മുതലാണ് എന്റെ ജീവിതം തകര്‍ന്നത്’

ബോളിവുഡിലെ മികച്ച ചിത്രങ്ങളിലൊന്നായ ഗ്യാങ്സ് ഓഫ് വസീപൂർ റിലീസായി ഏഴ് വർഷം പൂർത്തിയായ വേളയില്‍ ചിത്രത്തിന്റെ അനുഭവം പങ്കുവെച്ച് സംവിധായകന്‍. 2012 ജൂൺ 22നാണ് ചിത്രം റിലീസായത്. ബിഗ് സ്ക്രീനിൽ വലിയ ചലനമുണ്ടാക്കിയ ചിത്രം ഇറങ്ങിയതിനെ കുറിച്ചുള്ള അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകനായിരുന്ന അനുരാഗ് കശ്യാപ്. തന്റെ ജീവിതം തകർന്ന ദിവസമായിരുന്നു അത് എന്നാണ് പക്ഷെ, അദ്ദേഹം പറഞ്ഞത്.

‘ആ ചിത്രം ഇറങ്ങിയ് മുതലാണ് എന്റെ ജീവിതം തകര്‍ന്നത്’

രണ്ട് ഭാഗങ്ങളായാണ് ഗാങ്സ് ഓഫ് വസീപൂർ പുറത്തിറങ്ങിയത്. ക്രൂരനായ ഒരു കൽക്കരി ഖനിയുടമയും ഗാങ്സ്റ്ററും തമ്മിലുള്ള സംഘടനമാണ് ചിത്രം പറയുന്നത്. ബോളിവുഡ് കൾട്ട് ചിത്രം ഇറങ്ങിയത് തന്റെ ജീവിതം തകർത്തുവെന്നാണ് കശ്യാപ് പറഞ്ഞത്. ചിത്രം ഇറങ്ങിയത് മുതൽ എല്ലാവരും തന്നിൽ നിന്ന് ഇത് പോലുള്ളത് മാത്രം പ്രതീക്ഷിക്കാൻ തുടങ്ങി. ഈ വലയത്തിൽ നിന്നും പുറത്ത് കടക്കാനുള്ള വിഫല ശ്രമം നടത്തുകയായിരുന്നും താനെന്നും കശ്യപ് പറഞ്ഞു.

ചിത്രത്തിന്റെ രണ്ട് ഭാഗങ്ങള്‍ക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്. രണ്ട് ഭാഗങ്ങളിലായി മനോജ് ബാജപായി, നവാസുദ്ദീൻ സദ്ധീഖി, പിയൂഷ് മിശ്ര എന്നിവർ വേഷമിട്ട ചിത്രം ബോളിവുഡിന് പുത്തൻ അനുഭവമാണ് നൽകിയത്.