LiveTV

Live

Entertainment

ഷാരൂഖ് ഖാനില്ലാതെ ബോളിവുഡ്?; താരത്തിന്റെ പ്രതികരണം

ബഹിരാകാശയാത്രികന്‍ രാകേഷ് ശര്‍മയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഷാരൂഖ് അഭിനയിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

 ഷാരൂഖ് ഖാനില്ലാതെ ബോളിവുഡ്?; താരത്തിന്റെ പ്രതികരണം

സിനിമയിൽ നിന്നുള്ള തന്റെ വിട്ടുനിൽക്കലിന് പ്രതികരണവുമായി ഷാരൂഖ് ഖാൻ. തത്കാലത്തേക്ക് സിനിമയിൽ നിന്നും അവധിയെടുത്തതായാണ് താരം അറിയിച്ചത്. പുതുതായി ഒരു ചിത്രത്തിലും കരാർ ചെയ്തിട്ടില്ലെന്നും, വായിക്കുവാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുവാനുമായി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് ചെയ്തതെന്ന് ഷാരൂഖ് പറഞ്ഞു.

കുറിയ മനുഷ്യനായി അഭിനയിച്ച ‘സീറോ’യാണ് ഷാരൂഖിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. എന്നാൽ ചിത്രം പ്രതീക്ഷിച്ച പോലെ വിജയമായിരുന്നില്ല. സീറോ പരാജയമായാൽ ഒരു തിരിച്ചുവരവ് ഉണ്ടായിരിക്കില്ലെന്നായിരുന്നു ഷാരൂഖ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്.

ബഹിരാകാശയാത്രികന്‍ രാകേഷ് ശര്‍മയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഷാരൂഖ് അഭിനയിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ആമിര്‍ ഖാനെ തേടിയെത്തിയ വേഷം അദ്ദേഹം ഷാരൂഖ് ഖാന് നല്‍കുകയായിരുന്നു. എന്നാല്‍ ഷാരൂഖ് ചിത്രത്തില്‍ നിന്ന് പിന്‍മാറി. വിക്കി കൗശലാണ് ഷാരൂഖിന് പകരം രാകേഷ് ശർമയായി വേഷമിടുന്നത്.