LiveTV

Live

Entertainment

മിഥുന്‍ മാനുവല്‍-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ ആദ്യ ചിത്രം ഒരുങ്ങുന്നു

മിഥുന്‍ മാനുവല്‍-കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ ആദ്യ ചിത്രം ഒരുങ്ങുന്നു

കുഞ്ചാക്കോ ബോബൻ മിഥുൻ മാനുവൽ തോമസ് ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം ഒരുങ്ങുന്നു. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തട്ടുംപുറത്ത് അച്യുതന് ശേഷം കുഞ്ചാക്കോ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണിത്.

മിഥുൻ മാനുവൽ തന്നെയാണ് തിരക്കഥ. ഉണ്ണി മായ, ഷറഫുദ്ധീൻ, ശ്രീനാഥ്‌ ഭാസി, ജിനു ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഷെെജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യാമാണ്. ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിട്ടില്ല.