LiveTV

Live

Entertainment

എന്താ ഒരു ചെയ്ഞ്ച് ! കിടിലന്‍ മേക്കോവറില്‍ ബച്ചന്‍

സൂജിത്ത് സിർക്കാർ ഒരുക്കുന്ന ‘ഗുലാബോ സീതാബോ’ ചിത്രത്തിലെ ബച്ചന്റെ വേഷമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

എന്താ ഒരു ചെയ്ഞ്ച് ! കിടിലന്‍ മേക്കോവറില്‍ ബച്ചന്‍

ബിഗ് ബി അമിതാഭ് ബച്ചന്റെ പുതിയ മേക്കോവറിൽ അമ്പരന്നിരിക്കുകയാണ് ആരാധകർ. ബോളിവുഡ് സംവിധായകനായ സൂജിത്ത് സിർക്കാർ ഒരുക്കുന്ന ‘ഗുലാബോ സീതാബോ’ ചിത്രത്തിലെ ബച്ചന്റെ വേഷമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

ആയുഷ്മാൻ ഖുരാനയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാണ്
ഗുലാബൊ സീതാബൊ. ഉത്തർപ്രദേശിലെ ഒരു ഗ്രാമീണന്റെ വേഷത്തിലാണ് ബച്ചൻ ചിത്രത്തിൽ വേഷമിടുന്നത്. ഉത്തർപ്രദേശിലെ പാവകളിയിലെ രണ്ട് കഥാപാത്രങ്ങളാണ് ഗുലാബോയും സീതാബോയും. നീണ്ട താടിയും വട്ട കണ്ണടയുമായുള്ള ബച്ചന്റെ ചിത്രമാണ് പ്രചരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് ലക്നൗവിൽ പുരോഗമിക്കുകയാണ്. അടുത്ത വർഷം ഏപ്രിൽ 24ന് ചിത്രം റിലീസ് ചെയ്യും.