LiveTV

Live

Entertainment

സിനിമാ ചിത്രീകരണത്തിനിടെ ടോവിനോക്ക് പൊള്ളലേറ്റു; ആശങ്കപ്പെടാനില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ 

സിനിമാ ചിത്രീകരണത്തിന്റെ വീഡിയോ നിർമ്മാതാവ് സാന്ദ്രാ തോമസ് പങ്കുവെച്ചു.

സിനിമാ ചിത്രീകരണത്തിനിടെ ടോവിനോക്ക് പൊള്ളലേറ്റു; ആശങ്കപ്പെടാനില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ 

സിനിമാ ചിത്രീകരണത്തിനിടെ ടോവിനോക്ക് പൊള്ളലേറ്റു. നവാ
ഗത സംവിധായകനായ സ്വപ്നേഷ് കെ നായരുടെ ‘എടക്കാട് ബറ്റാലിയൻ 06’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പൊള്ളലേറ്റത്. സിനിമയുടെ സംഘട്ടന രംഗത്തിനിടെ പൊള്ളലേറ്റ ടോവിനോക്ക് ഉടൻ വെെദ്യസഹായം ലഭ്യമാക്കുകയായിരുന്നു. ആശങ്കപ്പെടാനൊമില്ലെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

സിനിമാ ചിത്രീകരണത്തിന്റെ വീഡിയോ നിർമ്മാതാവ് സാന്ദ്രാ തോമസ് പങ്കുവെച്ചു. അഭിനയത്തിനായുള്ള ടോവിനോയുടെ സമർപ്പണബോധത്തെ പ്രശംസിച്ചാണ് സാന്ദ്ര തോമസ് വീ‍ഡിയോ ഷെയർ ചെയ്തത്.

തീ ഉപയോഗിച്ചുള്ള ചിത്രീകരണത്തിനായി ഡ്യൂപിനെ ഉപയോഗിക്കാമെന്ന് അണിയറപ്രവർത്തകർ അറിയിച്ചെങ്കിലും ടോവിനൊ സ്വയം വേഷം ചെയ്യുകയായിരുന്നു. തീവണ്ടിക്ക് ശേഷം ടോവിനോയും സംയുക്താ മേനോനും ഒന്നിക്കുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയിൻ.