LiveTV

Live

Entertainment

ഗന്ധര്‍വനായി സൗബിന്‍; സംവിധാനം ആഷിഖ് അബു

ഗന്ധര്‍വനായി സൗബിന്‍; സംവിധാനം ആഷിഖ് അബു

ആഷിഖ് അബുവിന്റെ വൈറസ് തീയറ്ററുകളില്‍ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുമ്പോള്‍ ഇതാ ഒരു പുതിയ വാര്‍ത്ത. സൗബിന്‍ ഷാഹിറിനെ കേന്ദ്രകഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതുന്നത്.

ഒരു ഗന്ധര്‍വന്‍ ഭൂമിയിലെത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. പ്രണയമുണ്ടെങ്കിലും പ്രണയിക്കാന്‍ മാത്രമറിയുന്ന സാധാരണ ഗന്ധര്‍വന്റെ കഥയല്ല ചിത്രം. പച്ചയായ മനുഷ്യനുമായി അടുത്തു നില്‍ക്കുന്ന ഒരാളാണ് ഈ ഗന്ധര്‍വന്‍. ചിത്രത്തിലെ നായികയെ ഇത് വരെ തീരുമാനിച്ചിട്ടില്ല. സിനിമയുടെ പേരിന്റെ കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. വൈറസില്‍ സൗബിന്‍ അവതരിപ്പിച്ച ഉണ്ണികൃഷ്ണന്‍ എന്ന നിപ ബാധിതന്‍ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.