LiveTV

Live

Entertainment

പള്ളിച്ചട്ടമ്പിയുമായി ടോവിനോ ടോമസ്; അണിയറയില്‍ ഒരുങ്ങുന്നത് ബിഗ് ബഡ്ജറ്റ് ചരിത്രേതിഹാസം

‘കേരളത്തിൻ്റെ നവോത്ഥാന ചരിത്രം പറയാതെ വിട്ട ഒരു പ്രതിനായകൻ്റെ കഥ, നായകൻ്റെയും’

പള്ളിച്ചട്ടമ്പിയുമായി ടോവിനോ ടോമസ്; അണിയറയില്‍ ഒരുങ്ങുന്നത് ബിഗ് ബഡ്ജറ്റ് ചരിത്രേതിഹാസം

‘കേരളത്തിൻ്റെ നവോത്ഥാന ചരിത്രം പറയാതെ വിട്ട ഒരു പ്രതിനായകൻ്റെ കഥ, നായകൻ്റെയും’ എന്ന അടിക്കുറിപ്പോടെ പുറത്ത് വരുന്നത് ബിഗ് ബഡ്ജറ്റ് ചരിത്രേതിഹാസം. ക്വീനിന് ശേഷം സംവിധായകന്‍ ഡിജോ ജോസ് ആന്റണി സംവിധാനം ‘പള്ളിച്ചട്ടമ്പി’ എന്ന സിനിമയില്‍ നായകനാവുന്നത് യുവതാരം ടോവിനോ തോമസാണ്. മലയാളത്തിലെ ഏറ്റവും വലിയ നിര്‍മ്മാണ ബാനറായ ശ്രീ ഗോകുലം മൂവീസ് പഴശ്ശിരാജ, കമ്മാര സംഭവം, കായംകുളം കൊച്ചുണ്ണി എന്നീ ചരിത്ര സിനിമകള്‍ക്ക് ശേഷം നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും പള്ളിച്ചട്ടമ്പിക്കുണ്ട്. ദാദാസാഹിബ്, ശിക്കാർ, നടൻ തുടങ്ങിയ സിനിമകള്‍ രചിച്ച എസ്.സുരേഷ് ബാബുവാണ് പള്ളിച്ചട്ടമ്പിയുടെയും തിരക്കഥയൊരുക്കുന്നത്.

സുജിത് സാരംഗ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന പള്ളിച്ചട്ടമ്പിക്ക് പശ്ചാത്തല സംഗീതമൊരുക്കുന്നത് ജേക്ക്സ് ബിജോയ് ആണ്. ഇഷ്ക്ക്, പൊറിഞ്ചു മറിയം ജോസ്, കല്‍ക്കി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജേക്ക്സ് ബിജോയ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണ് പള്ളിച്ചട്ടമ്പി. ചിത്രം 2020ല്‍ പുറത്തിറങ്ങും.