LiveTV

Live

Entertainment

ജല്ലിക്കെട്ടിനെ പുകഴ്ത്തി അനുരാഗ് കശ്യപ്; പ്രശംസയുമായി മലയാള താരങ്ങളും

ജല്ലിക്കെട്ടിനെ പുകഴ്ത്തി അനുരാഗ് കശ്യപ്; പ്രശംസയുമായി മലയാള താരങ്ങളും

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന ജല്ലിക്കെട്ടിനെ പുകഴ്ത്തി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കിടയിലാണ് അനുരാഗ് കശ്യപ് പ്രധാന ഭാഗങ്ങള്‍ കണ്ടത്. സിനിമാ സംവിധായിക ഗീതു മോഹന്‍ദാസ് അനുരാഗ് കശ്യപിനൊപ്പം ഒരുമിച്ചുള്ള ലിജോയുടെ ഫോട്ടോയുടെ കൂടെ ‘ലിജോ ഇസ് ബാക്ക് വിത്ത് മാജിക് ആന്‍ഡ് മാഡ്‌നസ്’ എന്ന അടിക്കുറിപ്പാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ചിത്രത്തിലെ ഹൈലൈറ്റ് രംഗങ്ങള്‍ കണ്ട പൃഥിരാജും, ഇന്ദ്രജിത്തും സിനിമയെ പ്രശംസിച്ച് നേരത്തെ രംഗത്ത് വന്നിരുന്നു. ‘ഔട്ട്സ്റ്റാന്റിങ്’ എന്നാണ് ഇന്ദ്രജിത്ത് ജല്ലിക്കെട്ടിനെ വിശേഷിപ്പിച്ചത്.

എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എസ് ഹരീഷും കെ പി ജയകുമാറും ചേര്‍ന്നാണ് ജല്ലിക്കെട്ടിന്റെ തിരക്കഥയൊരുക്കുന്നത്. വിനായകൻ, ആൻറണി വർഗീസ്, സാബുമോൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ആദ്യം പോത്ത് എന്നായിരുന്നു ചിത്രത്തിന്റെ പേര് നിശ്ചയിച്ചിരുന്നത്. അങ്കമാലി ഡയറീസിനു വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് ജല്ലിക്കെട്ടിന്റെയും ക്യാമറമാന്‍. ലിജോ ജോസ് പെല്ലിശേരി ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ള തന്നെയാണ് ഈ ചിത്രത്തിനും സംഗീതമൊരുക്കുക. മലയാളത്തിനൊപ്പം മറ്റു ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാല് മാസത്തിന് ശേഷമായിരിക്കും സിനിമ റിലീസ് ചെയ്യുക എന്നറിയുന്നു.