LiveTV

Live

Entertainment

‘ലക്ഷ്യ’ ഇറങ്ങിയിട്ട് 15 വര്‍ഷം; വികാര നിര്‍ഭരനായി ഹൃതിക് റോഷന്‍

15 വർഷങ്ങൾക്കിപ്പുറം ചിത്രത്തെ കുറിച്ച് വികാര നിർഭരമായ സന്ദേശം പങ്കുവെച്ചിരിക്കുകയാണ് ഹൃതിക്.

‘ലക്ഷ്യ’ ഇറങ്ങിയിട്ട് 15 വര്‍ഷം; വികാര നിര്‍ഭരനായി ഹൃതിക് റോഷന്‍

ഹൃതിക് റോഷൻ നായകനായി അഭിനയിച്ച ഹിറ്റ് ബോളിവുഡ് ചിത്രം ലക്ഷ്യ ഇറങ്ങിയിട്ട് ഇന്നേക്ക് 15 വർഷം. ഹൃതിക്കിന് പുറമെ പ്രീതാ സിന്റയും അമിതാഭ് ബച്ചനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം സംവിധാനം ചെയ്തൊരുക്കിയത് ഫർഹാൻ അക്തറാണ്. 2004ലാണ് ചിത്രം റിലീസ് ചെയ്തത്. 15 വർഷങ്ങൾക്കിപ്പുറം ചിത്രത്തെ കുറിച്ച് വികാര നിർഭരമായ സന്ദേശം പങ്കുവെച്ചിരിക്കുകയാണ് ഹൃതിക്.

‘ലക്ഷ്യ’ ഇറങ്ങിയിട്ട് 15 വര്‍ഷം; വികാര നിര്‍ഭരനായി ഹൃതിക് റോഷന്‍

തന്റെ ജീവിതത്തിൽ സംഭവിച്ച സ്പെഷ്യൽ ചിത്രമായിരുന്നു ലക്ഷ്യ എന്നാണ് ഹൃതിക് ട്വിറ്ററിൽ കുറിച്ചത്. പ്രേക്ഷകരിൽ നിന്നും വലിയ സ്നേഹവും ആശംസയും ലഭിക്കാൻ ഇത് കാരണമായി. തന്നിലെ നടനെ തിരിച്ചറിയാൻ ചിത്രത്തിലൂടെ സാധിച്ചെന്നും താരം കൂട്ടിച്ചേർത്തു. ഫർഹാൻ അക്തറുമായും റിതേഷ് സിദ്‍വാനിയുമായുമുള്ള സൗഹൃദത്തിനും ചിത്രം വഴിവെച്ചുവെന്നും ഹൃതിക് റോഷൻ പറഞ്ഞു. എല്ലാം തന്നെ ഇന്നലെ കഴിഞ്ഞ പോലെയാണ് തോന്നുന്നതെന്ന് സംവിധായകനായ ഫര്‍ഹാന്‍ അക്തറും കുറിക്കുകയുണ്ടായി.

‘ലക്ഷ്യ’ ഇറങ്ങിയിട്ട് 15 വര്‍ഷം; വികാര നിര്‍ഭരനായി ഹൃതിക് റോഷന്‍

1999ലെ കാർഗിൽ യുദ്ധ പശ്ചാതലത്തിൽ കഥ പറയുന്ന ചിത്രമായിരുന്നു ലക്ഷ്യ. ലഫ്റ്റനന്റ് കരൺ ഷിർഗിൽ എന്ന കഥാപാത്രത്തെയാണ് ഹൃതിക് റോഷൻ അവതരിപ്പിച്ചത്. ലക്ഷ്യ ബോധമില്ലാതെ ജീവിതം ആഘോഷമാക്കിയ ചെറുപ്പക്കാരൻ സെെന്യത്തിൽ എത്തിച്ചേരുന്നതായിരുന്നു സിനിമയുടെ പ്രമേയം.