LiveTV

Live

Entertainment

പത്ത് സെക്കന്റില്‍ ഒരു ഷോര്‍ട്ട് സിനിമ; ‘പൊരിച്ച മീന്‍’ വിവാദം ഓര്‍മ്മിപ്പിച്ച് വീഡിയോ പങ്കുവെച്ച് റിമ കല്ലിങ്കല്‍

പത്ത് സെക്കന്റില്‍ ഒരു ഷോര്‍ട്ട് സിനിമ; ‘പൊരിച്ച മീന്‍’ വിവാദം ഓര്‍മ്മിപ്പിച്ച് വീഡിയോ പങ്കുവെച്ച് റിമ കല്ലിങ്കല്‍

വീടുകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനം ചൂണ്ടിക്കാട്ടിയതിന് നേരത്തെ നടി റിമ കല്ലിങ്കലിന് വലിയ വിമര്‍ശനവും തെറിവിളിയും കേള്‍ക്കേണ്ടി വന്നിരുന്നു. ടെഡ് ടോക്കിലൂടെ റിമ കല്ലിങ്കല്‍ പറഞ്ഞ അതെ ആശയം പത്ത് സെക്കന്റ് സിനിമയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. ആമിര്‍ ഖാന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവുവാണ് സാമൂഹിക പ്രസക്തിയുള്ള സിനിമ സംവിധാനം ചെയ്തിട്ടുള്ളത്. വീടുകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനത്തെ കൃത്യമായി കാണിക്കുകയും അതിനെതിരെയുള്ള പ്രതികരണവുമാണ് സിനിമ. രണ്ട് ഭാഗങ്ങളായുള്ള ഷോര്‍ട്ട് സിനിമയിലെ ആദ്യത്തെതാണ് ഈ കുഞ്ഞ് ചിത്രം. ഫേസ്ബുക്കിന് വേണ്ടി നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ലോകത്തെ മോശം കാര്യങ്ങളെ പ്രതിരോധിക്കാനാണ് ഉപയോഗിക്കപ്പെടുന്നത്.

'വെറും പത്ത് സെക്കന്‍ഡ് കൊണ്ട് ഒരു കഥ പറയാന്‍ സാധിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ അതെങ്ങനെ എന്ന് കിരണ്‍ കാണിച്ചു തന്നു,' വീഡിയോ പങ്കുവെച്ചുകൊണ്ട് ആമിര്‍ കുറിച്ചു. മീന്‍ പൊരിച്ചത് എന്ന അടിക്കുറിപ്പോടെ റിമയും, പാര്‍വതി, ആഷിഖ് അബു തുടങ്ങിയവരും ഈ പരസ്യം പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞായിരിക്കുമ്പോള്‍ തനിക്ക് തരാതെ തന്റെ സഹോദരന് പൊരിച്ച മീന്‍ കഷ്ണം കൊടുത്ത ഒരു സംഭവമാണ് താന്‍ എങ്ങനെ ഒരു ഫെമിനിസ്റ്റ് ആയി എന്നതിന് കാരണമായി റിമ കല്ലിങ്കല്‍ ടെഡ് ടോക്കില്‍ പറഞ്ഞിരുന്നത്.

പത്ത് സെക്കന്റില്‍ ഒരു ഷോര്‍ട്ട് സിനിമ; ‘പൊരിച്ച മീന്‍’ വിവാദം ഓര്‍മ്മിപ്പിച്ച് വീഡിയോ പങ്കുവെച്ച് റിമ കല്ലിങ്കല്‍