LiveTV

Live

Entertainment

‘ലൂസിഫറിലെ മാസ്സ് ഫൈറ്റ് പിറന്നതിങ്ങനെ’; ചിത്രീകരണ വീഡിയോ 

‘ലൂസിഫറിലെ മാസ്സ് ഫൈറ്റ് പിറന്നതിങ്ങനെ’; ചിത്രീകരണ വീഡിയോ 

ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിക്കാനിരിക്കെ ചിത്രത്തിലെ മാസ്സ് ഫൈറ്റ് രംഗങ്ങളുടെ ചിത്രീകരണ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ ആരാധകരെ ഏറ്റവും കൂടുതല്‍ ആവേശത്തിലാക്കിയതും സിനിമയിലെ ഫാക്ടറി ഗോഡൌണില്‍ വെച്ച് നടന്ന സംഘട്ടന രംഗങ്ങളായിരുന്നു. ഈ രംഗങ്ങളുടെ പിന്നണി കാഴ്ച്ചകളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മോഹന്‍ലാലിന്റെ മനോഹര ഭാവങ്ങളും ചിത്രീകരണ ദൃശ്യങ്ങളിലുണ്ട്. മലയാളം കണ്ട ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായിരുന്നു ലൂസിഫര്‍. നടന്‍ പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭവുമായിരുന്നു ലൂസിഫര്‍. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം തിയേറ്ററുകളിലും വന്‍ വിജയമായിരുന്നു.

ലൂസിഫര്‍ ടുവിന്റെ ടൈറ്റില്‍ പ്രഖ്യാപനം നാളെ വൈകിട്ട് ആറ് മണിക്കുണ്ടാവുമെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. എല്‍.ദി ഫിനാലെ നാളെ വൈകിട്ട് ആറ് മണിക്ക് എന്നാണ് മോഹന്‍ലാലിന്‍റെ കുറിപ്പ്. നേരത്തെ രണ്ടാം ഭാഗത്തെക്കുറിച്ച് ചില റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. എന്നാല്‍ മോഹന്‍ലാല്‍ തന്നെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. തിരക്കഥാകൃത്ത് മുരളി ഗോപിയും ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ചുളള ചില സൂചനകള്‍ നല്‍കിയിരുന്നു. മുരളി ഗോപി സമൂഹമാധ്യമത്തിൽ ഒരു കറുത്ത കുതിരയുടെയും വെളുത്ത കുതിരയുടെയും ചിത്രം പങ്കു വെച്ചു കൊണ്ട് ഇങ്ങനെ കുറിച്ചു ‘In the same garden, under the same grey sky, graze Black and White. #L’.രണ്ടാം ഭാഗം യാഥാർഥ്യമാവുകയാണെങ്കില്‍ അബ്രഹാം ഖുറേഷിക്കൊപ്പം തുല്യ പ്രാധാന്യമുളള റോളില്‍ സയിദ് മസൂദ് എത്തുമെന്നും റിപ്പോർട്ട് ഉണ്ട്.