LiveTV

Live

Entertainment

ലൂസിഫര്‍ ടു എത്തുന്നു: പ്രഖ്യാപനം നാളെ

നേരത്തെ രണ്ടാം ഭാഗത്തെക്കുറിച്ച് ചില റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. എന്നാല്‍ മോഹന്‍ലാല്‍ തന്നെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍

ലൂസിഫര്‍ ടു എത്തുന്നു: പ്രഖ്യാപനം നാളെ

മലയാളം കണ്ട ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായിരുന്നു ലൂസിഫര്‍. നടന്‍ പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭമായിരുന്നു ലൂസിഫര്‍. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം തിയേറ്ററുകളിലും വന്‍ വിജയമായിരുന്നു. ലൂസിഫറിന് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തയാണിപ്പോള്‍ പ്രേക്ഷകരെ ആവേശത്തിലാക്കുന്നത്. ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം നാളെ വൈകിട്ട് ആറ് മണിക്കുണ്ടാവുമെന്ന് മോഹന്‍ ലാല്‍ ഫേസ് ബുക്കില്‍ കുറിച്ചു. എല്‍.ദ് ഫിനാലെ നാളെ വൈകിട്ട് ആറ് മണിക്ക് എന്നാണ് മോഹന്‍ലാലിന്‍റെ കുറിപ്പ്. നേരത്തെ രണ്ടാം ഭാഗത്തെക്കുറിച്ച് ചില റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. എന്നാല്‍ മോഹന്‍ ലാല്‍ തന്നെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. അടുത്തിടെ ഒരഭിമുഖത്തില്‍ ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെയായിരുന്നു.

‘രണ്ടാം ഭാഗത്തിന്റെ ചില ആശയങ്ങൾ മനസ്സിലുണ്ട്. അതിൽ മുന്നോട്ടുപോകുന്നുമുണ്ട്. ആദ്യ ഭാഗത്തിനേക്കാള്‍ വലിയ കാന്‍വാസില്‍ രണ്ടാം ഭാഗം അണിയിച്ചൊരുക്കേണ്ടി വരും. ലൂസിഫര്‍ 2 യാഥാർഥ്യമാക്കണമെങ്കില്‍ തീര്‍ച്ചയായും വലിയൊരു ബജറ്റ് തന്നെ വേണ്ടി വരും. ’തിരക്കഥാകൃത്ത് മുരളി ഗോപിയും ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ചുളള ചില സൂചനകള്‍ നല്‍കിയിരുന്നു. മുരളി ഗോപി സമൂഹമാധ്യമത്തിൽ ഒരു കറുത്ത കുതിരയുടെയും വെളുത്ത കുതിരയുടെയും ചിത്രം പങ്കു വച്ചു കൊണ്ട് ഇങ്ങനെ കുറിച്ചു ‘In the same garden, under the same grey sky, graze Black and White. #L’. രണ്ടാം ഭാഗം യാഥാർഥ്യമാവുകയാണെങ്കില്‍ അബ്രഹാം ഖുറേഷിക്കൊപ്പം തുല്യ പ്രാധാന്യമുളള റോളില്‍ സയിദ് മസൂദ് എത്തുമെന്നും റിപ്പോർട്ട് ഉണ്ട്. ലൂസിഫര്‍ 2വില്‍ മോഹന്‍ലാലും പൃഥ്വിയും ഉണ്ടെന്ന ഊഹാപോഹങ്ങൾ ഏറുമ്പോൾ മറ്റ് താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.