LiveTV

Live

Entertainment

പ്രണയവും നിഗൂഢതയും നിറച്ച് ലൂക്ക; ട്രെയിലര്‍ വീഡിയോ കാണാം

പ്രണയവും നിഗൂഢതയും നിറച്ച് ലൂക്ക; ട്രെയിലര്‍ വീഡിയോ കാണാം

യുവനിരയിലെ ഏറ്റവും ശ്രദ്ധേയ സാന്നിദ്ധ്യം ടോവിനോ തോമസ് നവാഗത സംവിധായകന്‍ അരുണ്‍ ബോസിനൊപ്പം ചേരുന്ന ലൂക്കയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രണയവും നിഗൂഢതയും നിറച്ചാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. സ്റ്റോറീസ് & തോട്ട്സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ടോവിനോയുടെ നായികയാകുന്നത് അഹാന കൃഷ്ണയാണ്. മൃദുല്‍ ജോര്‍ജ്ജ് തിരക്കഥയെഴുതുന്ന ലൂക്കയില്‍ നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗതനായ നിമിഷ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് നിഖില്‍ വേണുവാണ്.

ചുരുങ്ങിയ സമയം കൊണ്ട് ഒരു പിടി മികച്ച ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സൂരജ് എസ് കുറുപ്പാണു ലൂക്കയിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. സെഞ്ച്വറി ഫിലിംസ് വിതരണം ചെയ്യുന്ന ലൂക്ക ജൂണ്‍ 28നാണ് തിയേറ്ററുകളിലെത്തുന്നത്. പി.ആർ.ഒ- വാഴൂർ ജോസ്, ആതിര ദിൽജിത്ത്.