LiveTV

Live

Entertainment

‘ഇഷ്ടമല്ലാത്ത രാഷ്ട്രീയത്തെ കുറിച്ച് തുറന്നുപറയുകതന്നെ ചെയ്യും’ സിദ്ധാര്‍ത്ഥ്

സിനിമയില്‍ തെരഞ്ഞെടുക്കുന്ന റോളുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന തന്റെ നിലപാടുകള്‍

‘ഇഷ്ടമല്ലാത്ത രാഷ്ട്രീയത്തെ കുറിച്ച് തുറന്നുപറയുകതന്നെ ചെയ്യും’ സിദ്ധാര്‍ത്ഥ്

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ടും ശക്തമായ നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയനായ നടനാണ് സിദ്ധാര്‍ത്ഥ്. സോഷ്യല്‍ മീഡിയയില്‍ തീവ്രവലതുപക്ഷ രാഷ്ട്രീയത്തെ എതിര്‍ക്കുന്നവരില്‍ ഇദ്ദേഹം മുന്‍പന്തിയിലാണ് സിദ്ധാര്‍ത്ഥിന്റെ സ്ഥാനം. തനിക്ക് ഇഷ്ടമില്ലാത്ത രാഷ്ട്രീയത്തെപ്പറ്റി സാമൂഹ്യ മാധ്യമങ്ങളിലൂടെ തുറന്നുപറയുന്നത് തുടരുമെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു.

ഇഷ്ടമല്ലാത്ത രാഷ്ട്രീയത്തെ കുറിച്ച് തുറന്നുപറയുകതന്നെ ചെയ്യും. സിനിമയില്‍ തെരഞ്ഞെടുക്കുന്ന റോളുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന തന്റെ നിലപാടുകള്‍. പ്രതികരിക്കുന്നതിന് മുമ്പ് ചിന്തിക്കാറില്ല. നിരവധി ചിന്തകള്‍ക്ക് ഒടുവിലാണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയിരിക്കുന്നത്. ഈ നിശ്ചിത പൊയിന്റിലെത്തിക്കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് എപ്പോഴും ചിന്തിക്കേണ്ട ആവശ്യമില്ല. സിദ്ധാര്‍ത്ഥ് പറയുന്നു.

നിങ്ങളൊരു രാഷ്ട്രീയക്കാരനാണെങ്കില്‍ എല്ലാ ദിവസവും എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിവരുമെന്നും പക്ഷെ, നിങ്ങള്‍ നിങ്ങളെത്തന്നെയാണ് പ്രതിനിധീകരിക്കുന്നതെങ്കില്‍ അതിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു. താരമെന്ന നിലയിലാണ് ആളുകള്‍ തന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്നതെന്നും താര പദവി താന്‍ ആസ്വദിക്കുന്നുണ്ടെന്നും ആ പദവികൊണ്ട് നല്ലതല്ലാത്ത ഒന്നിനെയും സംരക്ഷിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.